ഇന്ത്യയിലെ ആദ്യ സൂചി രഹിത കൊവിഡ് വാക്സിനായ സൈകോവ് ഡിക്ക്!
ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യ സൂചി രഹിത കൊവിഡ് വാക്സിനായ സൈകോവ് ഡിക്ക് ഈ ആഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്ബനിയുടേതാണ് ഈ സൂചി രഹിത കൊവിഡ് വാക്സിന്‍.സ്മാള്‍ പോക്സിനെതിരെ മുമ്ബ് കുട്ടികള്‍ക്ക് എടുത്തിരുന്ന അച്ചുകുത്ത് സംവിധാനം തന്നെയാണിത്. പന്ത്രണ്ടു വയസ് മുതലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ജറ്റ് ഇന്‍ജക്ടര്‍ ഉപയോഗിച്ച് അമര്‍ത്തി ചര്‍മ്മത്തോട് ചേര്‍ന്നുള്ള ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന മരുന്നാണിത്. അനുമതി കിട്ടിയാല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊവിഡ് വാക്സിനുകളുടെ എണ്ണം അഞ്ചാവും.കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി,ഒറ്റ ഡോസ് മാത്രമുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് മറ്റ് വാക്സിനുകള്‍.ഡി.എന്‍.എ അധിഷ്ഠിതമായതിനെ മൂന്നാം തലമുറ വാക്സിനെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. . കോവിഡിനെതിരായി മൂന്നു ഡോസ് വാക്സിന്‍ വേണ്ടിവരും.രണ്ടു ഡോസുള്ള വാക്സിനും കമ്ബനി നിര്‍മ്മിക്കുന്നുണ്ട്. സൂചി രഹിതമായതിനാല്‍ വേദനയും ഉണ്ടാകില്ല.