ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന!
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന. ഈ വര്‍ഷം 11 മാസങ്ങളിലായി 16 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. അതേ സമയം ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുളള ഇറക്കുമതിയില്‍ ഈ വര്‍ഷം ഇതുവരെ 13 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ചൈനയിലെ മാദ്ധ്യമങ്ങള്‍ തന്നെയാണ് ഈ വിവരം പുറത്തറിയിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷമുണ്ടായി തുടങ്ങിയ മേയ് മാസം മുതല്‍ ഇതുവരെ രാജ്യത്തേക്കുളള ഇന്ത്യന്‍ ഇറക്കുമതി വര്‍ദ്ധിക്കുകയാണെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് ഇറക്കുമതി കുറയാന്‍ കാരണം കൊവിഡ് ആണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ ന്യായീകരണം.
ഇതുവരെ ചൈന 59 ബില്യണ്‍ ഡോളര്‍ വില വരുന്ന വസ്‌തുക്കളാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്‌തത്. മുന്‍ കണക്കിനെക്കാള്‍ 13 ശതമാനം കുറവാണിത്. കഴിഞ്ഞ വര്‍ഷം 16.2 ശതമാനം വര്‍ദ്ധനയായിരുന്നു ഈ സമയം രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതി 16 ശതമാനം വര്‍ദ്ധിച്ചതിനെ ചൈന സാമ്ബത്തിക-വ്യാപാര രംഗത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാതെ അകന്ന് നിന്നതിന്റെ ഫലമാണെന്നും ചൈനീസ് മാദ്ധ്യമങ്ങള്‍ ന്യായീകരിക്കുന്നു. ചൈനീസ് ഉല്‍പന്നങ്ങളോട് മുന്‍വിധിയോടെ ഇന്ത്യ സമീപിക്കുകയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തദ്ദേശീയമായവ വസ്‌തുക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കാനുളള കേന്ദ്ര തീരുമാനം രാജ്യത്ത് നടപ്പിലാകുന്നതിന്റെ സൂചനയാണിത്.
ചൈനയുടെ പ്രകൃതിദത്ത കെമിക്കലുകള്‍, വളം,ആന്റിബയോട്ടിക്കുകള്‍, അലുമിനിയം തകിട് എന്നിവയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഇന്ത്യയായിരുന്നു. ഇവയാണ് ഇപ്പോള്‍ കുത്തനെ കുറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രകൃതിദത്ത കെമിക്കലുകള്‍, ഇരുമ്ബ് അയിര്, വജ്രങ്ങള്‍,മത്സ്യം, പരുത്തി, ഗ്രാനൈറ്റ് എന്നിവയ്‌ക്ക് ചൈനയില്‍ ആവശ്യം വര്‍ദ്ധിക്കുകയാണ് ഈ സമയത്ത് ഉണ്ടായത്. 2019ലാണ് ചൈനയുമായുളള വ്യാപാര കമ്മി ആദ്യമായി നികത്തപ്പെട്ടത്. 92.89 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യ-ചൈന വ്യാപാര കരാറിലൂടെ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ചൈനയുടെ പന്ത്രണ്ടാമത് വലിയ വ്യാപാര സഹകരണ രാജ്യമായിരുന്നു ഇന്ത്യ. ഇവിടെനിന്നുളള അരി കഴിഞ്ഞയാഴ്‌ച മുതല്‍ ചൈന ഇറക്കുമതി ചെയ്‌ത് തുടങ്ങിയിട്ടുണ്ട്. ഒരുലക്ഷം ടണ്‍ അരിയാണ് ഇങ്ങനെ ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന. ഈ വര്‍ഷം 11 മാസങ്ങളിലായി 16 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. അതേ സമയം ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുളള ഇറക്കുമതിയില്‍ ഈ വര്‍ഷം ഇതുവരെ 13 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ചൈനയിലെ മാദ്ധ്യമങ്ങള്‍ തന്നെയാണ് ഈ വിവരം പുറത്തറിയിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷമുണ്ടായി തുടങ്ങിയ മേയ് മാസം മുതല്‍ ഇതുവരെ രാജ്യത്തേക്കുളള ഇന്ത്യന്‍ ഇറക്കുമതി വര്‍ദ്ധിക്കുകയാണെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് ഇറക്കുമതി കുറയാന്‍ കാരണം കൊവിഡ് ആണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ ന്യായീകരണം.ഇതുവരെ ചൈന 59 ബില്യണ്‍ ഡോളര്‍ വില വരുന്ന വസ്‌തുക്കളാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്‌തത്. മുന്‍ കണക്കിനെക്കാള്‍ 13 ശതമാനം കുറവാണിത്. കഴിഞ്ഞ വര്‍ഷം 16.2 ശതമാനം വര്‍ദ്ധനയായിരുന്നു ഈ സമയം രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതി 16 ശതമാനം വര്‍ദ്ധിച്ചതിനെ ചൈന സാമ്ബത്തിക-വ്യാപാര രംഗത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാതെ അകന്ന് നിന്നതിന്റെ ഫലമാണെന്നും ചൈനീസ് മാദ്ധ്യമങ്ങള്‍ ന്യായീകരിക്കുന്നു. ചൈനീസ് ഉല്‍പന്നങ്ങളോട് മുന്‍വിധിയോടെ ഇന്ത്യ സമീപിക്കുകയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തദ്ദേശീയമായവ വസ്‌തുക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കാനുളള കേന്ദ്ര തീരുമാനം രാജ്യത്ത് നടപ്പിലാകുന്നതിന്റെ സൂചനയാണിത്.
ചൈനയുടെ പ്രകൃതിദത്ത കെമിക്കലുകള്‍, വളം,ആന്റിബയോട്ടിക്കുകള്‍, അലുമിനിയം തകിട് എന്നിവയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഇന്ത്യയായിരുന്നു. ഇവയാണ് ഇപ്പോള്‍ കുത്തനെ കുറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രകൃതിദത്ത കെമിക്കലുകള്‍, ഇരുമ്ബ് അയിര്, വജ്രങ്ങള്‍,മത്സ്യം, പരുത്തി, ഗ്രാനൈറ്റ് എന്നിവയ്‌ക്ക് ചൈനയില്‍ ആവശ്യം വര്‍ദ്ധിക്കുകയാണ് ഈ സമയത്ത് ഉണ്ടായത്. 2019ലാണ് ചൈനയുമായുളള വ്യാപാര കമ്മി ആദ്യമായി നികത്തപ്പെട്ടത്. 92.89 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യ-ചൈന വ്യാപാര കരാറിലൂടെ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ചൈനയുടെ പന്ത്രണ്ടാമത് വലിയ വ്യാപാര സഹകരണ രാജ്യമായിരുന്നു ഇന്ത്യ. ഇവിടെനിന്നുളള അരി കഴിഞ്ഞയാഴ്‌ച മുതല്‍ ചൈന ഇറക്കുമതി ചെയ്‌ത് തുടങ്ങിയിട്ടുണ്ട്. ഒരുലക്ഷം ടണ്‍ അരിയാണ് ഇങ്ങനെ ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.