ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ വില്പന പെട്രോളിയം വാഹന വില്പനയെ മറികടക്കും :മഹിന്ദ്ര  

രാജ്യത്ത് ഇലക്‌ട്രിക്-വെഹിക്കിള്‍ (ഇവി) വില്‍പ്പന 2030 ഓടെ പെട്രോളിയം വാഹന വില്‍പ്പനയെ മറി‌കടക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ്. സാങ്കേതികവിദ്യയിലെ മെച്ചവും അടിസ്ഥാന സൗകര്യങ്ങളും ഇലക്‌ട്രിക് വാ​ഹനങ്ങളുടെ ജനപ്രിയത കൂട്ടുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയതായി ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിലകള്‍ കൂടുതല്‍ യോജിക്കുകയും അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും മെച്ചപ്പെടുകയും ചെയ്യുന്നതിനാല്‍ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയില്‍ ഇലക്‌ട്രിക്-വെഹിക്കിള്‍ വില്‍പ്പന പെട്രോളിയം വാഹന വില്‍പ്പനയെ മറി‌കടക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. സര്‍ക്കാരിന്റെ ഭാ​ഗത്ത് നിന്നുളള ഇടപെടലുകള്‍ ഇക്കാര്യത്തില്‍ പ്രസക്തമാകുമെന്നും co’ഇലക്‌ട്രിക് വാ​ഹനങ്ങളുടെ കോസ്റ്റ് പാരിറ്റിയുടെ കാര്യത്തില്‍ അധികാരികള്‍ക്ക് സഹായിക്കാന്‍ കഴിയും. എന്നാല്‍ ഇന്ത്യയില്‍ സമ്പന്നർക് കാറുകളില്‍ സബ്‍സിഡി നല്‍കുന്നത് ന്യായീകരിക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാണ്.’ കഴിഞ്ഞ ദിവസം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മഹീന്ദ്ര ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അനിഷ് ഷാ പറഞ്ഞു. സാങ്കേതികവിദ്യയുടെ മുന്നേറ്റം തങ്ങള്‍ വേ​ഗം നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒരു പ്രധാന പങ്ക് വഹിക്കേണ്ടിവരും. സാങ്കേതികമായി, ചാര്‍ജ് ചെയ്യുന്ന സമയവും ഡ്രൈവ് ചെയ്യുന്ന ദൂരവും ഇതിനകം തന്നെ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേ​ഹം വ്യക്തമാക്കി. വ്യക്തമാക്കുന്നു.
‘ഇലക്‌ട്രിക് വാ​ഹനങ്ങളുടെ കോസ്റ്റ് പാരിറ്റിയുടെ കാര്യത്തില്‍ അധികാരികള്‍ക്ക് സഹായിക്കാന്‍ കഴിയും. എന്നാല്‍ ഇന്ത്യയില്‍ സമ്പന്നർക് കാറുകളില്‍ സബ്‍സിഡി നല്‍കുന്നത് ന്യായീകരിക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാണ്.’ കഴിഞ്ഞ ദിവസം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മഹീന്ദ്ര ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അനിഷ് ഷാ പറഞ്ഞു. സാങ്കേതികവിദ്യയുടെ മുന്നേറ്റം തങ്ങള്‍ വേ​ഗം നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒരു പ്രധാന പങ്ക് വഹിക്കേണ്ടിവരും. സാങ്കേതികമായി, ചാര്‍ജ് ചെയ്യുന്ന സമയവും ഡ്രൈവ് ചെയ്യുന്ന ദൂരവും ഇതിനകം തന്നെ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേ​ഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team