ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി വെസ്പ
ഇന്ത്യയ്ക്ക് വേണ്ടി പുതിയ ഇലക്ട്രിക് വാഹനത്തെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വെസ്പ. യൂറോപ്യന്‍
രാജ്യങ്ങളില്‍ മന്നേ തന്നെ ഇലക്ട്രിക്കില്‍ വെസ്പ എത്തിയെങ്കിലും ഇന്ത്യയില്‍ പുതിയ മോഡലിനെയാകും കമ്ബനി അവതരിപ്പിക്കുക. വെസ്പ ഇലക്ട്രിക്ക എന്ന മോഡലാണ് യൂറോപ്യന്‍ വിപണിയിലുള്ളത്. പരമ്ബരാഗത രൂപത്തില്‍ മോഡണ് ഫീച്ചേഴ്സ് ഉള്‍ക്കൊണ്ടാണ് ഈ ഇലക്ട്രിക് സ്കൂട്ടര്‍ എത്തിയിട്ടുള്ളത്. നാല് മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഇന്ത്യയിലെ റോഡിന്റെ അവസ്ഥയും ചാര്‍ജിംഗ് സംവിധാനങ്ങളുമൊക്കെ പരിഗണിച്ചാകും ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുക. 2022 ലാകും വാഹനം വിപണിയിലെത്തുക.