ഇന്ത്യയിൽ ജനുവരി 5ന് 108 എംപി ക്യാമറയുമായി ഷവോമി എംഐ 10 ഐ പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ  

ബ്രാൻഡിന്റെ ഔദ്യോഗിക ചാനലിൽ അടുത്തിടെ ലഭ്യമായ ഒരു ട്വിറ്റർ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ 2021ൽ എംഐ 10ഐയെ (Xiaomi Mi 10i) ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. 108 മെഗാപിക്സലിന്റെ പ്രധാന സെൻസർ വരുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഈ ഹാൻഡ്‌സെറ്റിൽ വരുമെന്ന് ടീസർ വെളിപ്പെടുത്തുന്നു. ഇത് ഏതാനും ആഴ്ചകൾക്ക് മുമ്പ് ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ 5 ജിയുടെ നേരിട്ടുള്ള ഒരു സൂചനയാണ്. ഒരു ഓൺലൈൻ ലൈവ്സ്ട്രീം ഇവന്റ് വഴി ജനുവരി 5 ന് ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കും എന്നതിനപ്പുറം കൂടുതൽ വിശദാംശങ്ങൾ ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഏതാനും ആഴ്ചകൾക്ക് മുമ്പ് ടിപ്പ്സ്റ്റർ മുകുൾ ശർമ ഹാൻഡ്‌സെറ്റിനെക്കുറിച്ചുള്ള സർട്ടിഫിക്കേഷൻ വിവരങ്ങൾ ചോർത്തിയപ്പോൾ ഇന്ത്യയിൽ എംഐ 10 ഐ ലോഞ്ചിംഗ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചൈനീസ് വിപണിയിൽ നിന്ന് റെഡ്മി നോട്ട് 9 പ്രോ 5 ജി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതാണ് എംഐ 10 ഐ. എന്നാൽ, നിങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന റെഡ്മി നോട്ട് 9 പ്രോയിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. എംഐ 10 ഐ ഒരു 5 ജി ഫോണായിരിക്കും, കൂടാതെ എംഐ 10 ടി പ്രോ ഫ്ലാഗ്ഷിപ്പിൽ നിന്ന് ചില പ്രധാന സവിശേഷതകൾ ഈ ഹാൻഡ്‌സെറ്റിൽ നിങ്ങൾക്ക് കാണുവാൻ കഴിയും.

എംഐ 10 ഐ ഷവോമിയിൽ നിന്നുള്ള ഒരു പുതിയ ഹാൻഡ്‌സെറ്റാണ്. ഈ ഹാൻഡ്‌സെറ്റിന് ഷവോമി എന്ത് എന്ത് വില നൽകുമെന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ ഹാൻഡ്‌സെറ്റിന് 20,000 രൂപ വരുമെന്ന വില വരുമെന്ന് അഭ്യൂഹങ്ങൾ പരക്കെയുണ്ട്. സ്നാപ്ഡ്രാഗൺ 750 ജി ചിപ്സെറ്റ് വരുവാൻ സാധ്യതയുള്ള അനുയോജ്യമായ സ്മാർട്ട്‌ഫോണാണ് 5 ജി എംഐ 10 ഐ.

1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 120Hz ഐപിഎസ് എൽസിഡി ഡിസ്പ്ലേ, പ്രീമിയം ഡിസൈൻ, 5820 എംഎഎച്ച് ബാറ്ററി, 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സിസ്റ്റം എന്നിവ എംഐ 10ഐയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, ഇതിൻറെ പ്രധാന മേഖല 108 മെഗാപിക്സൽ പ്രധാന ക്യാമറ ആയിരിക്കും. ഈ ഹാൻഡ്‌സെറ്റ് 30,000 രൂപയുടെ വിഭാഗത്തിൽ വരുവാനുള്ള സാധ്യതയേറെയാണ്. റെഡ്മി നോട്ട് 9 പ്രോ മാക്സിൽ നിങ്ങൾക്ക് കണ്ടെത്താനാകുന്ന ക്യാമറയ്ക്ക് സമാനമായ മറ്റ് മൂന്ന് ക്യാമറകളും ഈ ഡിവൈസിൽ ക്വാഡ് ക്യാമറ സിസ്റ്റം അവതരിപ്പിക്കുമെന്ന് പറയുന്നു.

ഈ വേനൽക്കാലത്ത് എംഐ 10 5 ജി ലോഞ്ച് ചെയ്തതിനുശേഷം എംഐ വിഭാഗത്തിന് കീഴിലുള്ള മൂന്നാമത്തെ ഡിവൈസായിരിക്കും എംഐ 10 ഐ. എംഐ 10 ടി സീരീസ് ഉപയോഗിച്ച് ഷവോമി അതിൻറെ സവിശേഷതകളുടെ 80 ശതമാനവും അല്പം കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുവാൻ പുതിയ ഹാൻഡ്‌സെറ്റിലുടെ ശ്രമിക്കുന്നു. ഉയർന്ന നിലവാരമുള്ള സവിശേഷതകളോടെ പ്രീമിയം ഡിവൈസുകൾ അവതരിപ്പിക്കുന്നതിനുള്ള ഒരു ഇടമായി എംഐ സബ് ബ്രാൻഡിനെ ഉപയോഗിക്കുന്നുവെന്ന് 2020 ൽ ഷവോമി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team