ഇന്ത്യയിൽ നാലാം വ്യവസായിക വിപ്ലവമാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് അംബാനി !
നാലാം വ്യാവസായിക വിപ്ലവത്തിനു നേതൃത്വം നല്‍കാന്‍ ഇന്ത്യക്ക് പിന്തുണ നല്‍കുകയാണ് ജിയോയുടെ രൂപീകരണ ലക്ഷ്യമെന്നു റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. മൂന്നു വ്യവസായിക വിപ്ലവങ്ങള്‍ ഇന്ത്യക്ക് ഇതോടകം നഷ്‌ടമായി. എന്നാല്‍ നാലാം വ്യാവസായിക വിപ്ലവത്തിനു മുന്നില്‍നിന്ന് നയിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് കൈവന്നിട്ടുള്ളത്.
ഐടി, അതിവേഗ ഇന്റര്‍നെറ്റ്, വിലക്കുറഞ്ഞതും കരുത്തുറ്റതുമായ സാങ്കേതികവിദ്യ എന്നിവയാണ് ജിയോ മുന്നോട്ട് വയ്‌ക്കുന്നത്. ആദ്യ രണ്ടു വ്യാവസായിക വിപ്ലവങ്ങളും ഇന്ത്യക്ക് അന്യമായിരുന്നു.
മൂന്നാം വ്യാവസായിക വിപ്ലവത്തിനു വഴിയൊരുക്കിയത് ഐടി ആണ്. ഇന്ത്യ ഇതിനൊപ്പം കൂടി.എന്നാല്‍ ഇപ്പോഴും പിന്നിലാണ്. നാലാം വിപ്ലവത്തില്‍ ഇന്ത്യക്ക് മറ്റു പങ്കാളികള്‍ക്കൊപ്പം നില്‍ക്കാനുള്ള അവസരം മാത്രമല്ല കൈവന്നിട്ടുള്ളത് മറിച്ച് എല്ലാവരെയും നയിക്കാനുള്ള ചുമതലകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജിയോയ്‌ക്ക് മുമ്പ് ഇന്ത്യ 2ജി സാങ്കേതികവിദ്യയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ജിയോയുടെ വരവോടെ ഇന്ത്യയുടെ ഡേറ്റാ ക്ഷാമത്തിന് അറുതിയായി.
ഇന്ത്യ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുകയും ചെയതു. 2ജി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യന്‍ ടെലികോം മേഖലയ്‌ക്ക് 25 വര്‍ഷം വേണ്ടി വന്നു. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ടാണ് ജിയോ 4ജി സാധ്യമാക്കിയത്. ഓരോ സെക്കന്‍ഡിലും ഏഴു ഉപഭോക്‌താക്കളാണ് ജിയോയിലെത്തുന്നത്. രാജ്യത്തെ ഡേറ്റ ഉപഭോഗം 20 കോടി ജി.ബിയില്‍നിന്ന് 120 കോടി ജി.ബിലേക്ക് ഉയര്‍ന്നു. 600 ശതമാനമാണ് ഡേറ്റ ഉപഭോഗത്തിലെ വളര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.