ഇന്ത്യയിൽ നെറ്റ് ഫ്ലിക്സ് സൗജന്യം :ചെയേണ്ടത് ഇത്രമാത്രം -ഓഫർ രണ്ട് ദിവസത്തേക്ക്!
കൊച്ചി: രാജ്യത്ത് ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ തമ്മിലുള്ള മത്സരം കടുക്കുന്നു. ഉപഭോക്താക്കളെ കയ്യില്ലെടുക്കാന്‍ വിവിധങ്ങളായ ഓഫറുകളാണ്് കമ്ബനികള്‍ ഒരുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം നല്‍കിയാണ് ഇത്തവണ നെറ്റ്ഫ്‌ളിക്‌സ് രംഗത്തെത്തിയിരിക്കുന്നത്.നെറ്റ്ഫ്ളിക്സ് സട്രീം ഫെസ്റ്റ് എന്ന പേരിലാണ് ഈ ഓഫര്‍. ഡിസംബര്‍ 5,6 തിയ്യതികളില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ സൗജന്യമായി ഉപയോഗിക്കാം. ഈ ദിവസങ്ങളില്‍ നെറ്റ്ഫ്ളിക്സ് ഷോകളും സിനിമകളും സൗജന്യമായി കാണുവാനാകും.ഡിസംബര്‍ ആറിന് 11. 59 ഓടു കൂടി ഈ ഓഫര്‍ അവസാനിക്കും.
ഇതുവരെ നെറ്റ്ഫ്ളിക്സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു മാത്രമാണ് ഈ ഓഫര്‍. അതിനാല്‍ വലിയ തോതില്‍ പുതിയ വരിക്കാരെ ലഭിക്കുന്നതിന് ഈ ഓഫര്‍ സഹായിക്കുമെന്ന് കമ്ബനി മുന്നില്‍ കാണുന്നുണ്ട്.
ഈ ഓഫര്‍ നേടാന്‍ പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ല. ഫോണ്‍ നമ്ബറോ മെയില്‍ ഐ.ഡിയോ ഉപയോഗിച്ച് അക്കൗണ്ട് നിര്‍മ്മിക്കാം. മാത്രവുമല്ല ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ അക്കൗണ്ട് നിര്‍മ്മിക്കാന്‍ ആവശ്യവുമില്ല. അക്കൗണ്ട് നിര്‍മ്മിച്ച് കഴിഞ്ഞാല്‍ രണ്ടു ദിവസത്തേക്ക് പെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള എല്ലാ സൗകര്യവും ഇവര്‍ക്കും ലഭിക്കും.
ഓഫറിന്റെ ഭാഗമായി ഉപയോക്താക്കളുടെ വന്‍ തോതിലുള്ള തള്ളിക്കയറ്റം നെറ്റ്ഫ്ളിക്സ് മുന്നില്‍ കാണുന്നുണ്ട്. ഇത് സ്ട്രീംമിംഗിന് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാനായി ഒരു സമയത്ത് ഈ ഓഫറില്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നവരുടെ എണ്ണം കമ്ബനി നിശ്ചയിക്കും. തിരക്ക് കൂടുന്ന സമയത്ത് സ്ട്രീം ഫെസ്റ്റ് അറ്റ് കപ്പാസിറ്റി എന്ന് ഉപയേക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ പോവും. വീണ്ടും സ്ട്രീം ചെയ്യാന്‍ പറ്റുന്ന സമയത്ത് അറിയിക്കുകയും ചെയ്യും.
മറ്റു സ്ട്രീംമിങ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ തുടങ്ങിയവ ഇന്ത്യയില്‍ മത്സരത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കവെയാണ് നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ പുതിയ നീക്കം. റിപ്പോര്‍ട്ട് പ്രകാരം 2020 വര്‍ഷാവസാനം 46 ലക്ഷം പെയ്ഡ് ഉപയോക്താക്കളെ നേടാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.