ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് വിലകൂട്ടാനൊരുങ്ങി BMW!  

ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യു. നിര്‍മാണ ചെലവില്‍ നേരിട്ട വര്‍ധനയും വിദേശ നാണയ വിനിമയ നിരക്കില്‍ രൂപയ്ക്കു നേരിട്ട മൂല്യത്തകര്‍ച്ചയുമൊക്കെ മുന്‍നിര്‍ത്തി ബി എം ഡബ്ല്യു, മിനി മോഡലുകള്‍ക്ക് മൂന്നു ശതമാനം വരെ വില വര്‍ധന നടപ്പാക്കാന്‍ കമ്ബനി തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്നുള്ള സമഗ്രമായ വാഹന വായ്പാ പദ്ധതികളിലൂടെയും ഡീലര്‍ഷിപ്പുകളിലെ മികച്ച സേവനത്തിലൂടെയും വില വര്‍ദ്ധനവിലൂടെ നേരിടുന്ന വെല്ലുവിളിയെ മറികടക്കാനാവുമെന്നാണു പ്രതീക്ഷയിലാണ് കമ്പനി.മികച്ച ഉല്‍പന്നങ്ങള്‍ക്കൊപ്പം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഉപഭോക്തൃ സേവനവും ഉറപ്പാക്കാനാണു ബിഎംഡബ്ല്യു ഗ്രൂപ് ഇന്ത്യ നിരന്തരം ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വിക്രം പവ്വ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team