ഇന്ത്യയുടെ IT പിതാവ്, ഫകീർ ചന്ദ് കോഹ്ലി അന്തരിച്ചു!
ബംഗളൂരു: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്) സ്‌ഥാപകനും ആദ്യത്തെ സി.ഇ.ഒയുമായിരുന്ന ഫകീര്‍ ചന്ദ് കോഹ്ലി(എഫ്.സി കോഹ്ലി) അന്തരിച്ചു. 96 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ടാറ്റ പവര്‍ കമ്ബനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജറായും പൂനെ എന്‍ജിനിയറിങ് കോളജ് ഗവര്‍ണേഴ്‌സ് ബോര്‍ഡിന്റെ ചെയര്‍മാനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ടി.സി.എസിനെ 10000 കോടി ഡോളര്‍ ആസ്‌തിയുള്ള സംരംഭമാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് കോലി. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം കമ്ബനിക്കെന്നും മുതല്‍കൂട്ടായിരുന്നെന്നു ടാടാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റാ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും, സോഫ്‌റ്റ്‌വേര്‍ സേവനങ്ങള്‍ക്കായി ഇന്ത്യയെ ആഗോള ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ദര്‍ശകനെന്ന ബഹുമതിയും കോഹ്‌ലിക്ക് സ്വന്തമായിരുന്നു