ഇന്ത്യയുടേത് ലോകത്തെറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സമ്പത് വ്യവസ്ഥ എന്ന് നോബൽ സമ്മാന ജേതാവ് അഭിജിത് ബാനർജീ.
ലോകത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സമ്ബദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേതെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്ബത്തിക ഉത്തേജന പാക്കേജുകള്‍ അപര്യാപ്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി അഭിജിത് ബാനര്‍ജി രംഗത്തുവന്നത്.
അതേസമയം നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കോവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്ബുതന്നെ താഴേക്കായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.2017-2018 വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച 2018-19 വര്‍ഷത്തില്‍ 6.1 ആയി കുറഞ്ഞു. 219-20 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 4.2 ആയി കുത്തനെ കുറഞ്ഞു.