ഇന്ത്യയ്‌ക്ക് 150 കോടി ഡോളറിന്റെ എ.ഡി.ബി വായ്പ
നിൽവിലെ കോവിഡ് സാഹചര്യത്തിൽ ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനങ്ങൾക്കായി ഫണ്ട് തികയാതെ വരികയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും സാമ്പത്തിക ഭദ്രതക്കും ജനങ്ങളുടെ പുതിയ സാഹചര്യത്തിൽ ജോലിയില്ലാത്തതിനാൽ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനും നന്നേ പ്രയാസപ്പെടുകയാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെടുത്താൻ പോവുക.
എന്നാൽ ഇത്തരം സമയത്തു ലഭിക്കുന്ന ADB യുടെ ഈ ധനസഹായം ഏറെ ആശ്വാസകരമാവും. രാജ്യത്തിന്റെ കോവിഡിനെതിരെയുള്ള ഒരവർത്തനങ്ങളെ ഇത് ശക്തിപ്പെടുത്താനും സഹായിക്കും.
കൊവിഡ് പ്രതിരോധ നടപടികള്‍ക്കും ദുര്‍ബ്ബല വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷയ്‌ക്കുമായി 150 കോടി ഡോളറിന്റെ വായ്‌പാ കരാറില്‍ ഇന്ത്യയും ഏഷ്യന്‍ വികസന ബാങ്കും കരാറില്‍ ഒപ്പിട്ടു. എ.ഡി.ബിയുടെ കൊവിഡ് കെയേഴ്സ് സഹായ പദ്ധതി പ്രകാരമുള്ള വായ്‌പയാണിത്. കൊവിഡ് പ്രതിരോധ നടപടികള്‍ക്കായി ആരോഗ്യമേഖലയിലും നിര്‍ദ്ധനര്‍, സ്‌ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷയ്‌ക്കുമായാണ് തുക ചെലവഴിക്കേണ്ടത്.