ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രസ്സ് ആൻഡ് മീഡിയമെന്റെ കേരള ഘടകം കൺവീനറായി ഏഷ്യൻഗ്രാഫ് സബ് എഡിറ്റർ സി കെ ഷമീറിനെ നിയമിച്ചു!  

ഡൽഹി: പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള എ, ബി കാറ്റഗറിയിൽ വരുന്ന പത്രങ്ങളിലെ ജേണലിസ്റ്റുകളുടെ സംഘടനയായ
ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രസ്സ് ആൻഡ് മീഡിയമെന്റെ കേരള കൺവീനറായും നാഷണൽ എക്സിക്യൂട്ടീവ് അംഗമായും സി.കെ ഷമീറിനെ നിയമിച്ചു.ഏഷ്യൻഗ്രാഫ് ഡെയ്ലിയുടെ സബ് എഡിറ്ററും ദി ഏഷ്യൻഗ്രാഫ് ജേർണലിസം സ്കൂളിലെ മാധ്യമ വിദ്യാർത്ഥിയുമാണ് ഷമീർ.മാവൂർ പ്രസ്സ് ക്ലബ്‌ ട്രഷറർ,
പ്രസ്സ് ലൈവ്-ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് & റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള സംഘടനയാണ് ഐ.എ.പി.എം .കേന്ദ്ര സർക്കാർ അംഗീകൃത ജേർണലിസ്റ്റ് പാനലിലുള്ള ദേശിയ പ്രസിഡന്റ് ഡോ.പവൻ സഹയോഗി,ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ജേർണലിസ്റ്റ്സ് വെൽഫയർ ബോർഡ് അംഗവുമായ
ഡോ.ഡി.ഡി മിത്തൽ എന്നിവരടങ്ങുന്ന ദേശീയ കമ്മിറ്റിയാണ് ഷമീറിനെ നിയമിച്ചത്. ഡിസംബറിൽ ഡൽഹിയിൽ വെച്ച് ചേരുന്ന നാഷണൽ കൗൺസിൽ യോഗത്തിൽ ഷമീർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team