ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കായി 1,000 കോടി രൂപ; കൈത്താങ്ങായി നിതിൻ കാമത്ത്  

ഇന്ത്യൻ സ്റ്റാർപ്പട്ടുകൾക്ക് സഹായം നൽകാൻ 1,000 കോടി രൂപ നീക്കി വെച്ച് ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സ്ഥാപകൻ നിതിൻ കാമത്ത്. ജീവകാരുണ്യത്തിനായി സ്വത്തുക്കളുടെ ഒരു ഭാഗം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ ജീവകാരുണ്യ വിഭാഗം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് സിഇഒ നിതിൻ കാമത്ത് .

സെറോദയുടെ നിക്ഷേപ, ജീവകാരുണ്യ വിഭാഗമായ റെയിൻമാറ്റർ കാപിറ്റൽ മുഖേനയാണ് നിക്ഷേപം നടത്തുന്നത്. 2016 മുതൽ 80 സ്റ്റാർട്ടപ്പുകളിലായി ഏകദേശം 400 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് ട്വിറ്റർ പോസ്റ്റിലൂടെ കാമത്ത് സൂചിപ്പിച്ചു . ഇന്ത്യയുടെ ഭാവി ബിസിനസ് നായകരെ പിന്തുണക്കാൻ തയ്യാറായ നിക്ഷേപകരെത്തുന്നത് സ്റ്റാ‍ർട്ടപ്പുകൾക്ക് സഹായകരമാണെന്ന് മനസിലാക്കിയതിനാൽ ആണ് നിക്ഷേപം നടത്തുന്നതെന്ന് നിതിൻ കാമത്ത് പറയുന്നു.

നല്ല ബിസിനസുകളൊന്നും ഒറ്റരാത്രികൊണ്ട് കെട്ടിപ്പടുക്കാൻ കഴിയില്ല. മികച്ച നിക്ഷേപകർ വേണം.തങ്ങളുടെ ബിസിനസിൽ നിന്ന് നേടിയ ഈ തിരിച്ചറിവാണ് എപ്പോഴും നിക്ഷേപം നടത്താൻ തയ്യാറാകുന്നതിന് പിന്നിലെന്ന് നിതിൻ കാമത്ത് പറയുന്നു. സ്റ്റാർട്ടപ്പുകൾ സുസ്ഥിരമായ ‌ ബിസിനസ് കെട്ടിപ്പടുക്കാ‌ൻ പ്രാപ്തരാകുന്നിടത്തോളം കാലം നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ‌അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിലൂടെ ലഭിക്കുന്ന നേട്ടം മറ്റ് സംരംഭകരെ പിന്തുണയ്ക്കുന്നതിനായി തന്നെ ‌ഉപയോഗിക്കും.സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി 1,000 കോടി രൂപ അധികമായി നീക്കി വക്കുന്നത് സഹായം തേടുന്ന മികച്ച ആശയങ്ങളുള്ള സാറ്റാ‍ർട്ടപ്പുകൾക്ക് കൈത്താങ്ങാകും. റെയിൻമാറ്റർ 10 ലക്ഷം ഡോളർ ഫൗണ്ടേഷൻ സ്ഥാപിക്കാൻ തീരുമാനിച്ചത് തന്നെ സംരംഭകരെ സഹായിക്കാനാണ്.

സുസ്ഥിരമായ ബിസിനസുകൾ കെട്ടിപ്പടുക്കാൻ കൂടുതൽ സമയമെടുക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സംരംഭകർക്കായി ഇത്തരം പദ്ധതികൾ ആവശ്യമാണ്. 2010 മുതൽ ഏകദേശം ഏഴ് വർഷം കൊണ്ടാണ് സെറോദ പ്രശംസനീയമായ നേട്ടം കൈവരിച്ചത്.മികച്ച ആശയമുള്ള സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകാൻ കമ്പനി മുന്നിട്ടിറങ്ങാൻ ഇവർ അഭിമുഖീകരിച്ച വെല്ലുവിളികൾ തന്നെയാണ് പ്രധാന കാരണം.

സെറോധ സ്ഥാപകരായ നിഥിൻ കാമത്തും നിഖിൽ കാമത്തും ചേർന്നാണ് സെറോദ റെയിൽമാറ്റർ കാപിറ്റൽ സ്ഥാപിച്ചത്. പിന്നീട് ഈ സംരംഭം വലുതായി. ഇപ്പോൾ ഫിൻ‌ടെക്, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സംരംഭകരെ കമ്പനി പിന്തുണയ്ക്കുന്നുണ്ട്. പീ സേഫ്, ക്രെഡ്, അഗ്നികുൽ കോസ്‌മോസ് എന്നിവ റെയിൻമാറ്ററിൽ നിന്ന് പിന്തുണ ലഭിച്ച ശ്രദ്ധേയമായ ചില സ്റ്റാർട്ടപ്പുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team