ഇന്ത്യ സാമ്ബത്തിക പുനരുജ്ജീവനത്തിന്റെ സൂചനകള്‍ പ്രകടമാക്കുന്നു: മന്ത്രി പിയുഷ് ഗോയല്‍.
ദില്ലി; കൊവിഡ് തടസങ്ങള്‍ക്കിടയിലും ഇന്ത്യസാമ്ബത്തിക പുനരുജ്ജീവനത്തിന്റെ വ്യക്തമായ സൂചനകള്‍ പ്രകടമാക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍. ഇന്ത്യയുടെ വളര്‍ന്നുവരുന്ന വ്യവസായവും വാണിജ്യ വാസ്തുവിദ്യയും വിഷയത്തില്‍ സിഐഐയുടെ പ്ലീനറി സെഷന്‍ ഹൊറാസിസ് ഇന്ത്യ മീറ്റിംഗ് 2021 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ജൂലൈയില്‍ കയറ്റുമതി 22.48 ബില്യണ്‍ ഡോളറായിരുന്നു, 20-21 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 45.13 ശതമാനം വര്‍ധന.2019-20 നെ അപേക്ഷിച്ച് 25.42 ശതമാനത്തില്‍ കൂടുതലും. കൂടുതല്‍ vതൊഴിലാളികളെ ഉള്‍പ്പെടുത്തുന്ന എന്‍ജിനയറിംഗ് മേഖലയില്‍ മൂന്നാം ആഴ്ചയില്‍ 33.70 ശതമാനം വളര്‍ച്ച കൈവരിച്ചു.ലോക വ്യാപാര സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ഷിക ഉല്‍പന്ന കയറ്റുമതിക്കാരുടെ ആദ്യ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടി.സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ സേവനങ്ങള്‍ വരെയുമുള്ള എല്ലാ മേഖലകളിലും ഇന്ത്യയുടെ വളര്‍ച്ച പ്രതിഫലിക്കുന്നുണ്ട്.ആഗോളതലത്തില്‍ നിക്ഷേപം കുറഞ്ഞപ്പോള്‍ അതിന് വിപരീതമായി കോവിഡ് സ്വാധീനമുള്ള 2020 ല്‍ ഇന്ത്യയ്ക്ക് എക്കാലത്തെയും ഉയര്‍ന്ന എഫ്ഡിഐ ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. 2021 ല്‍ ഇന്ത്യയ്ക്ക് 81.72 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചു, ഇത് എക്കാലത്തെയും ഉയര്‍ന്നതും കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 10% കൂടുതലുമാണ്.സിംഗപ്പൂര്‍, അമേരിക്ക, മൗറീഷ്യസ് എന്നിവയാണ് മുന്‍നിര നിക്ഷേപകര്‍.ഓരോ മേഖലയിലും ഇന്ത്യ കുതിച്ച് ചാട്ടം നടത്തുകയാണ്.വ്യവസായം, നിക്ഷേപം, ഇന്നൊവേഷന്‍ എന്നീ മേഖലകള്‍ക്ക് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് ഈ സാഹചര്യം ഉടലെടുത്തതെന്നും മന്ത്രി അവകാശപ്പെട്ടു.