ഇന്ധനത്തിനായി അതിർത്തി കടന്ന് കേരളം  

തിരുവനന്തപുരം: ( 10.10.2021) സംസ്ഥാനത്ത് ഇന്ധനവിലയില്‍ വലഞ്ഞ വാഹന യാത്രക്കാര്‍ അതിര്‍ത്തി കടന്നാല്‍ ഇന്ധനവില കുറയുമെന്ന ആശ്വാസത്തിലാണ്.കേരളത്തേക്കാള്‍ തമിഴ്‌നാട്ടില്‍ ഡീസലിന് ഒന്നര രൂപയും പെട്രോളിന് നാലു രൂപയുമാണ് കുറവ്.

തമിഴ്‌നാട് സര്‍കാര്‍ നികുതി കുറച്ചതാണ് കാരണം. അതിനാല്‍ കേരളത്തിലെ ചരക്കു വാഹനങ്ങള്‍ ഉള്‍പെടെ തമിഴ്‌നാട്ടിലെ അതിര്‍ത്തി പമ്ബുകളിലെത്തി ഇന്ധനം നിറയ്ക്കുകയാണ്. പാറശാലയില്‍ ഡീസല്‍ ലിറ്ററിന് 100.09 രൂപയുള്ളപ്പോള്‍ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്ടില്‍ 98.50 രൂപ മാത്രമാണെന്നു ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team