ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ
രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ വര്‍ധന. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്കിലാണ് രണ്ടു ദിവസമായി സ്വര്‍ണ വില . വെള്ളി വില മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ വര്‍ധന. ഔൺസിന് 1935.34 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വിലയിൽ മാറ്റമില്ലായിരുന്നു . ഒരു പവൻ സ്വർണത്തിന് 37,360 രൂപയായിരുന്നു വില. ഗ്രാമിന് 4,670 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 37,480 രൂപയും ഗ്രാമിന് 4,685 രൂപയുമായിരുന്നു വില. സെപ്തംബർ ഒന്നിന് സ്വർണ വില 37,800 രൂപയായി ഉയർന്നിരുന്നു. സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്കാണിത്. സെപ്റ്റംബര്‍ ഒന്നു മുതൽ സ്വർണത്തിന് പവന് 440 രൂപയാണ് കുറഞ്ഞത്.
പവൻ (രൂപ) ഗ്രാം (രൂപ) ഔൺസ് (ഡോളർ)
37,360 4670 1,933.52
ദിവസം പവൻ (രൂപ) ഗ്രാം (രൂപ) ഔൺസ് (ഡോളർ)
ശനിയാഴ്ച 37,480 4670 1,942.10
വെള്ളിയാഴ്ച 37,480 4670 1937.55
പ്രതിസന്ധിഘട്ടത്തിൽ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് വില ഇടിവിലേയ്ക്ക് നയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാൽ ദീര്‍ഘകാലാടിസ്ഥാനത്തിൽ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.
ആഗസ്റ്റ് 29, 30, 31 തിയതികളിൽ സ്വര്‍ണ വില ഇടിഞ്ഞിരുന്നു. പവന് 37,600 രൂപയായി ആണ് വില കുറഞ്ഞത്. ഇതായിരുന്നു ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വില.
വെള്ളി വില
വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 67.21 രൂപയാണ് വില. എട്ടുഗ്രാമിന് 537.68 രൂപയും കിലോഗ്രാമിന് 67,210 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 67,210 രൂപയായിരുന്നു വില.