ഇന്നൊവേഷന്‍ (നൂതനവിദ്യ) സമൂഹത്തെ സൃഷ്‌ടിക്കാന്‍ ബഡ്ജറ്റില്‍ നാല് പദ്ധതികൾ!
തിരുവനന്തപുരം: കേരളത്തില്‍ പുതിയ ആശയങ്ങള്‍ സാമ്ബത്തിക മേഖലയിലെ വിപണന ഉത്പന്നമോ/സേവനമോ ആയി മാറുന്ന ഇന്നൊവേഷന്‍ (നൂതനവിദ്യ) സമൂഹത്തെ സൃഷ്‌ടിക്കാന്‍ ബഡ്ജറ്റില്‍ നാല് പദ്ധതികളുണ്ട്. വിദഗ്ദ്ധരെയും കര്‍ഷകരെയും തൊഴിലാളികളെയും പങ്കാളികളാക്കും.
കൃഷി, വ്യവസായം, സേവനം, വ്യാപാര മേഖലകളിലെ പ്രശ്‌നപരിഹാരം കണ്ടെത്തുന്ന നൂതനവിദ്യ അപ്‌ലോഡ് ചെയ്യാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുണ്ടാക്കും. വിദഗ്ദ്ധരുടെ സഹായത്തോടെ വിലയിരുത്തി ഗ്രേഡ് ചെയ്യും. ഇവ പ്രോഡക്ടുകളാക്കി വികസിപ്പിക്കാന്‍ ധനസഹായം ഉറപ്പാക്കും. 5സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചാല്‍ സമൂഹത്തില്‍ വ്യാപിപ്പിക്കും. ഇവ ടെന്‍ഡറില്ലാതെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാങ്ങും. കെ-ഡിസ്ക് നടപ്പാക്കിയ യംഗ് ഇന്നവേഷന്‍ ചലഞ്ചും അസാപ്പിന്റെ ഹാക്കത്തോണും സംയോജിപ്പിച്ച് കേരളാ ഇന്നവേഷന്‍ ചലഞ്ച് പ്രഖ്യാപിച്ചു. 20 മേഖലകളില്‍ മൂന്നു ഘട്ടമായാണിത് സംഘടിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും സംഘങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ ആശയം ഉത്പന്നമാക്കി മാറ്റാന്‍ മൂന്നുവര്‍ഷത്തേക്ക് സര്‍ക്കാര്‍ സാമ്ബത്തിക, സാങ്കേതിക സഹായം നല്‍കും. ഇതിനായി 40 കോടിരൂപ വകയിരുത്തി.
വികസന മേഖലയില്‍ നൂതനമായ പ്രോജക്ടുകള്‍ നടപ്പാക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേക സഹായം. വികസന ഫണ്ടിന്റെ അരശതമാനം എസ്.ബി സെന്‍ ഇന്നവേഷന്‍ ഫണ്ടായി മാറ്റിവയ്ക്കും. ഇതിനായി 35 കോടിരൂപ. സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ ആരംഭിക്കും. വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റാര്‍ട്ട് അപ്പുകളെ ബന്ധപ്പെടുത്താനാണിത്. മാന്‍ഹോള്‍ ശുചീകരണത്തിനുള്ള റോബട്ടുണ്ടാക്കിയ സ്റ്റാര്‍ട്ടപ്പിന്റെ വിപണിമൂല്യം 200 കോടി രൂപയാണ്.