ഇന്നോവ ക്രിസ്റ്റക്ക് ചെറിയ മെയ്ക്ക് ഓവര്‍ നല്‍കി ടൊയോട്ട!
ഇന്നോവ ക്രിസ്റ്റക്ക് ചെറിയ മെയ്ക്ക് ഓവര്‍ നല്‍കിയിരിക്കുകയാണ് ടൊയോട്ട. പുത്തന്‍ ഇന്നോവയുടെ അരങ്ങേറ്റം ഇന്തോനേഷ്യന്‍ വിപണിയിലാണ് നടന്നത്. ഇന്നോവ ഇന്തോനേഷ്യന്‍ വിപണിയില്‍ കിജാങ് ഇന്നോവ എന്നാണ് അറിയപ്പെടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ പരിഷ്കരിച്ച ഇന്നോവ ഇന്ത്യയിലെത്തിയേക്കും.
പുത്തന്‍ ബമ്ബര്‍ കൂടുതല്‍ മാസ്ക്കുലാര്‍ ആണ്, കറുപ്പില്‍ പൊതിഞ്ഞ മുകള്‍ ഭാഗവും ഫോക്സ് സില്‍വര്‍ സ്കിഡ് പ്ലെയ്റ്റും ചേരുമ്ബോള്‍ സ്‌പോര്‍ട്ടി ലുക്ക് ലഭിക്കുന്നു. നിലവില്‍ വില്പനയിലുള്ള ഇന്നോവ ക്രിസ്റ്റയേക്കാള്‍ വലിപ്പം കൂടുതലുള്ളതാണ് പുതിയ ഗ്രില്‍. കറുപ്പ് നിറത്തിലുള്ള നാല് സ്ലാറ്റുകള്‍ ചേര്‍ന്നതാണ് പുത്തന്‍ ഗ്രില്‍.കുത്തനെ സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്ബും അത് ക്രമീകരിച്ചിരിക്കുന്ന കറുപ്പ് ഹൗസിങ്ങുമാണ് പ്രധാന ഹൈലൈറ്റ്.
പുത്തന്‍ കിജാംഗ് ഇന്നോവ 139 എച്ച്‌പി പവര്‍ നിര്‍മ്മിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, 149 എച്ച്‌പി ഔട്പുട്ടുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ആണ് ഇന്തോനേഷ്യന്‍ വിപണിയിലെത്തുക. പരിഷ്കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ അപ്ഹോള്‍സ്റ്ററിക്ക് പകരം കറുപ്പില്‍ പൊതിഞ്ഞ അപ്ഹോള്‍സ്റ്ററി എന്നിവയാണ് ഇന്റീരിയറിലെ മാറ്റങ്ങള്‍. സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, ഏഴ് എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, ആംബിയന്റ് ലൈറ്റിംഗ്, റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയ ഇപ്പോഴുള്ള ഇന്നോവ ക്രിസ്റ്റയിലെ ഫീച്ചറുകള്‍ പുത്തന്‍ മോഡലിലും തുടരുമെന്നാണ് സൂചന.