ഇന്ന് 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 39 പേർ രോഗമുക്തി നേടി
കേരളത്തിൽ 94 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 14 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 8 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 7 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 6 പേർക്കും, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, എറണാകുളം, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കും വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 47 പേർ വിദേശത്ത് നിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-23, തമിഴ്നാട്-8, ഡൽഹി-3, ഗുജറാത്ത്-2, രാജസ്ഥാൻ-1) നിന്നും വന്നതാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 39 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 13 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 8 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 7 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 5 പേർക്കും, വയനാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള ഒരോർത്തരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.
കേരളത്തിൽ കോവിഡ് ബാധിച്ച് മൂന്നു മരണം കൂടി. ആകെ മരണം 14. ചെന്നൈയിൽ നിന്ന് പാലക്കാടെത്തിയ മീനാക്ഷിഅമ്മാൾ, അബുദാബിയിൽ നിന്ന് മലപ്പുറം ഇടപ്പാളെത്തിയ ഷബ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്.
ഇന്നത്തെ live video : CLICK HERE