ഇന്‍വെര്‍റ്റഡ് ക്യാറ്റ് ഐ ഗ്ലാസ്സുമായി ഗുച്ചി!  

എല്ലാവരുടേയും ഇഷ്ട ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചിയുടെ ഇന്‍വെര്‍റ്റഡ് ക്യാറ്റ് ഐ ഗ്ലാസാണ് ഇപ്പോള്‍ സംസാരവിഷയം. ഒറ്റ നോട്ടത്തില്‍ ഈ കണ്ണട ധരിച്ചിരിക്കുന്ന വ്യക്തി ഇത് തല കീഴായി ധരിച്ചിരിക്കുകയാണെന്നേ മറ്റുള്ളവര്‍ കരുതൂ. സാധാരണയായി കണ്ണടയുടെ മുകള്‍ ഭാഗത്താണ് ചെവിയിലേക്ക് പോകുന്ന ഫ്രയിമിന്റെ തുടക്കമെങ്കില്‍ ഇന്‍വെര്‍റ്റഡ് ക്യാറ്റ് ഐ ഗ്ലാസില്‍ ഇത് താഴെയാണ്.ഗുച്ചി വെബ്‌സൈറ്റില്‍ നിന്നുള്ള വിവരം അനുസരിച്ച്‌ 1950 കളിലെയും 60 കളിലെയും ക്യാറ്റ് ഐ ഫ്രയിമുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കണ്ണട തയ്യാറാക്കിയിരിക്കുന്നത്. കറുപ്പും, വെളുപ്പും നിറത്തിലുള്ള നിരവധി അസറ്റേറ്റ് ലേയറുകള്‍ ചേര്‍ത്താണ് ഫ്രെയിം നിര്‍മ്മിച്ചിരിക്കുന്നത്അമേരിക്കന്‍-ഇറാനിയന്‍ നോവലിസ്റ്റായ പൊറോച്ചിസ്റ്റ ഖാഖ്പൗര്‍ ഈ കണ്ണടയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് കണ്ണട വൈറല്‍ ആയത്.’ഗുച്ചി, നിങ്ങള്‍ ഇതെന്തിന് ചെയ്യുന്നു’ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ട്വീറ്റ് ധാരാളം പേരാണ് റീട്വീറ്റ് ചെയ്യുന്നത്. ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ ഒപ്റ്റിക്കല്‍ റീട്ടെയില്‍ ശൃംഖലയായ സ്‌പെക്‌സേവേഴ്‌സും ട്വിറ്ററില്‍ ഗുച്ചിയുടെ പുത്തന്‍ കണ്ണടയെപ്പറ്റി പ്രതികരിച്ചു. ഗുച്ചിയെ ടാഗുചെയ്ത് “നമ്മള്‍ക്ക് ഒന്ന് സംസാരിക്കണം” എന്നാണ് സ്‌പെക്‌സേവേഴ്‌സ് ട്വീറ്റ് ചെയ്തത്. 755 ഡോളറാണ് (ഏകദേശം 55,000 രൂപ) കണ്ണടയുടെ വില.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team