ഇഫാല്‍ക്കാന്‍ കെ 61 4കെ ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു-ഫ്ലിപ്കാർട്ടിൽ ലഭ്യം!
ഇഫാല്‍ക്കാന്‍ കെ 61 4കെ ടിവി മോഡലുകള്‍ ടിസിഎല്‍ സബ് ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു.ഇത് 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് തുടങ്ങിയ വലുപ്പങ്ങളില്‍ ലഭ്യമാണ്. സ്മാര്‍ട്ട് ടിവിയില്‍ 4 കെ അപ്സ്കേലിംഗ്, ഡൈനാമിക് കളര്‍ എന്‍ഹാന്‍സ്മെന്റ്, മൈക്രോ ഡിമ്മിംഗ്, ഡോള്‍ബി ഓഡിയോ തുടങ്ങിയ സവിശേഷതകളുണ്ട്. ഒരു സ്ലിം ഡിസൈനില്‍ വരുന്ന ഇഫാല്‍ക്കാന്‍ കെ 61 മോഡലുകള്‍ ഫ്ലിപ്കാര്‍ട്ടില്‍ ഇപ്പോള്‍ ലഭ്യമാണ്. ഫ്ലിപ്പ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേയ്‌സിനും ബിഗ് ദീപാവലി സെയിലിനും മുന്നോടിയായി ഒക്ടോബറില്‍ ടിവി ആദ്യമായി പ്രഖ്യാപിക്കുകയും ഇപ്പോള്‍ രാജ്യത്ത് റിലീസ് ചെയ്യുകയും ചെയ്തു. ഇഫാല്‍ക്കാന്‍ കെ 61 4കെ സ്മാര്‍ട്ട് ടിവി 43 ഇഞ്ച് മോഡലിന് 24,999 രൂപയാണ് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്.50 ഇഞ്ച് വേരിയന്റിന് 30,499 രൂപയും, 55 ഇഞ്ച് മോഡലിന് 36,499 രൂപയുമാണ് വില വരുന്നത്. ഇഫാല്‍ക്കാന്‍ കെ 61 സീരീസ് ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്.43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നിങ്ങനെ മൂന്ന് സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ഇഫാല്‍ക്കാന്‍ കെ 61 വരുന്നു. 4 കെ (3,840×2,160 പിക്‌സല്‍) ഡിസ്‌പ്ലേയുള്ള ഇത് ആന്‍ഡ്രോയിഡ് ടിവി 9 പൈയില്‍ പ്രവര്‍ത്തിക്കുന്നു. ഇത് 4 കെ അപ്സ്കേലിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്നു. ഡിസ്പ്ലേയിലുടനീളം 1,296 മൈക്രോ ഡിമ്മിംഗ് സോണുകളും എച്ച്‌ഡിആര്‍ 10 സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട് ടിവിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. മൊത്തം 24W ഔട്ട്‌പുട്ടിനായി രണ്ട് 12W സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്. ഇതിന് ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ടും ഉണ്ട്. ഒരു ആന്‍ഡ്രോയിഡ് ടിവി ആയതിനാല്‍, നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവ ഉള്‍പ്പെടെ ഗൂഗിള്‍ പ്ലേയില്‍ 5,000+ ആപ്ലിക്കേഷനുകളിലേക്കുള്ള അക്‌സെസ്സും ലഭിക്കുന്നു. ലൈറ്റുകള്‍, എസി, കൂടാതെ മറ്റു പല ഐഒടി ഡിവൈസുകളെയും നിയന്ത്രിക്കാനും ഇഫാല്‍ക്കാന്‍ കെ 61 ഉപയോഗിക്കാം. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള 64 ബിറ്റ് ക്വാഡ് കോര്‍ പ്രോസസറാണ് ടിവിയുടെ കരുത്ത്. നിങ്ങള്‍ക്ക് 2.4GHz വൈ-ഫൈ കണക്റ്റിവിറ്റിയും ബ്ലൂടൂത്ത് സപ്പോര്‍ട്ടും ലഭിക്കും. ഇതിന് സ്ലിം ഫോം ഫാക്ടര്‍ ഉള്ളതിനാല്‍ ചുമരില്‍ സ്ഥാപിക്കാന്‍ കഴിയും.