ഇരുപത് ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ ബാൻ ചെയ്ത് വാട്സ്ആപ്പ്
കാലിഫോര്‍ണിയ : ഇരുപത് ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളാണ് ഓഗസ്റ്റില്‍ മാത്രം വാട്സ്ആപ്പ് ബാന്‍ ചെയ്തത്. വാട്സ്ആപ്പിന്റെ പ്രതിമാസ കംപ്ലയിന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ദുരുപയോഗം തടയുക എന്നതാണ് നിരോധനം സംബന്ധിച്ച വാട്സ്ആപ്പിന്റെ വിശദീകരണം. 46 ദിവസത്തിനുള്ളില്‍ മുപ്പത് ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പിന്റെ നടപടി. പരാതി ചാനലുകളിലൂടെ ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന ആക്കൗണ്ടുകള്‍ക്കെതിരെ വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്.
20,70,000 വാട്സ്ആപ്പ് ആക്കൗണ്ടുകള്‍ നിരോധിച്ചതിനുള്ള പ്രധാന കാരണം ബള്‍ക്ക് മെസ്സേജുകളുടെ അനധികൃത ഉപയോഗമാണ്. പ്ലാറ്റ്ഫോമിലെ മോശം പെരുമാറ്റം തടയാന്‍ ആപ്പ് ടൂള്‍സും റിസോഴ്സും ഉപയോഗിക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് അതിന്റെ സപ്പോര്‍ട്ടിങ് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്ലാറ്റ്ഫോമിലെ മോശം പ്രവണതകള്‍ ചെറുക്കുന്നതിനുള്ള വാട്സ്ആപ്പിന്റെ സ്വയം പ്രതിരോധ നടപടികളും പരാമര്‍ശിക്കുന്നു. മൂന്ന് ഘട്ടങ്ങളിലാണ് ഒരു അക്കൗണ്ടിന്റെ ദുരപയോഗം കണ്ടെത്തുന്നത്.
രജിസ്ട്രേഷന്, മെസേജിങ്, മറ്റു ഉപയോഗാക്താക്കളുടെ റിപ്പോര്‍ട്ടുകളും ബ്ലോക്കുകളും. ഇക്കാര്യങ്ങള്‍ പരിശോധിച്ച് അക്കൗണ്ടുകള്‍ ബാന്‍ ചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുന്നു. സന്ദേശങ്ങള്‍ അയക്കുന്നതിന്റേയുംഒരു മെസ്സേജ് തന്നെ നിരവധി പേര്‍ക്ക് അയക്കുന്ന അക്കൗണ്ടുകളുടെയും റെക്കോര്‍ഡ് വാട്സ്ആപ്പ് തയ്യാറാക്കുന്നുണ്ട്.
ബാന്‍ ലഭിക്കാതിരിക്കാനായി വാട്സ്ആപ്പ് അക്കൗണ്ട് ബിസിനസ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക. ബള്‍ക്ക് മെസ്സേജുകള്‍ അയക്കാതിരിക്കുക. വാട്സ്ആപ്പ് കോണ്ടാക്ടുകളുടെ സുരക്ഷയെ തന്നെ ഇല്ലാതാക്കുന്ന വാട്സ്ആപ്പിന്റെ പേരിലുള്ള കൂടുതല്‍ ഫീച്ചറുകള്‍ നല്കുന്ന ആപ്പുകള്‍ ഉപയോഗിക്കാതിരിക്കുക.