ഇറക്കുമതി -കറുത്തപൊന്നിന്റെ വില ഇടിഞ്ഞു !
കറുത്തപൊന്നിന് കഷ്‌ടകാലം വിതച്ച് ഇറക്കുമതി. വില്‍പനക്ക് കുരുമുളക് വരവ് കൂടിയതോടെ വിലയും കുറഞ്ഞു. കഴിഞ്ഞവാരം ക്വിന്റലിന് 400 രൂപയാണ് വില ഇടിഞ്ഞത്. കടല്‍കടന്ന് രാജ്യത്ത് എത്തിയത് 632 ടണ്‍ കുരുമുളക്. ഇതില്‍ ഇന്തോ – ശ്രിലങ്ക കരാര്‍ പ്രകാരം എട്ട് ശതമാനം നികുതിയും മിനിമം ഇറക്കുമതി കിലോക്ക് 500 രൂപയും കൊടുത്താണ് ഇറക്കുമതി നടത്തിയത്.
209 ടണ്‍ സത്ത് നിര്‍മാതാക്കള്‍ക്കും നികുതിയില്ലാതെ ഇറക്കുമതി ചെയ്‌ത് കയറ്റുമതി ചെയ്യുന്ന എക്‌സ്‌പോര്‍ട്ട് ഓറിയന്റല്‍ യൂണിറ്റുകള്‍ക്ക് 23 ടണ്‍, മറ്റ് ആഭ്യന്തര ആവശ്യങ്ങള്‍ക്കായി 15 ടണ്‍. കഴിഞ്ഞമാസം ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തത്.കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കുരുമുളകിന്റെ വില തകര്‍ച്ച ക്വിന്റലിന് 1200 രൂപ. വില കുറയാന്‍ തുടങ്ങിയ സാഹചര്യം കണ്ടു കര്‍ഷകര്‍ക്കിടയിലെ ഇടനിലക്കാര്‍ സ്‌റ്റോക്ക് ചെയ്‌ത കുരുമുളക് വിപണിയില്‍ ഇറക്കി. നൂറ് ടണ്‍ കുരുമുളകാണ് കൊച്ചിയില്‍ കഴിഞ്ഞവാരം വില്‍പനക്കെത്തിയത്.
രാജ്യാന്തരവിപണിയില്‍ ഇന്ത്യയുടെ നിരക്കില്‍ 5000 ഡോളറില്‍ വില മാറ്റമില്ല. മറ്റ് ഉല്‍പാദകരാജ്യങ്ങള്‍ വില കുറച്ചു.
ശ്രീലങ്ക കുരുമുളക് ടണ്ണിന് 3400, വിയറ്റ്‌നാം 2500, ബ്രസില്‍ 2400, ഇന്തോനീഷ്യ 2600 ഡോളര്‍ നിരക്ക് രേഖപ്പെടുത്തി. യൂറോപ്പില്‍നിന്നും അമേരിക്കയില്‍ നിന്നും അന്വേഷണം ഉണ്ടെങ്കിലും കയറ്റുമതിക്ക് സാധ്യത കുറവാണ്. വാരാന്ത്യ വില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 31,900, ഗാര്‍ബിള്‍ഡ് മുളക് 33,900 രൂപ.