ഇലക്ട്രോണിക് ഉത്പന്നങ്ങൾക് വൻ വിലകുറവ്, വിറ്റഴിക്കലുമായി വമ്പൻ ബ്രാണ്ടുകൾ !  

ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വമ്ബന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച്‌ രാജ്യത്തെ മുന്‍നിര ഇലക്‌ട്രോണിക് ബ്രാന്റുകള്‍. സാംസങ്, എല്‍ജി, ഷിയോമി, പാനസോണിക്, ടി‌സി‌എല്‍, റിയല്‍‌മെ, തോംസണ്‍, വിവോ, ബി‌പി‌എല്‍, കൊഡാക്ക് തുടങ്ങിയ പ്രമുഖ ബ്രാന്റുകളാണ് പ്രീമിയം ഉത്പന്നങ്ങള്‍ വിലക്കിഴിവ് പ്രഖ്യാപിക്കാനൊരുങ്ങുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല ഉത്പന്നങ്ങളുടേയും വില്‍പ്പന മന്ദഗതിയില്‍ ആയതോടെയാണ് കമ്ബനികളുടെ പുതിയ തിരുമാനം.

എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍ എന്നിവയ്ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍ ഇവയ്ക്കാണ് കൂടുതല്‍ വിലക്കുറവ് നല്‍കുക. ടെലിവിഷനെ സംബന്ധിച്ചിടത്തോളം ലഭ്യതകുറവ് ഉണ്ടെന്നും അതിനാല്‍ കമ്ബനികള്‍ സാധാരണ വില്‍പ്പന വിലയേക്കാള്‍ 10-20 ശതമാനം വരെ കിഴിവ് നല്‍കുമെന്നും മേഖലയിലെ വിദഗ്ദര്‍ പറഞ്ഞു.ഉത്സകാല ഓണ്‍ലൈന്‍ വില്‍പനകളിലൂടെ ദീര്‍ഘകാല ഇഎംഐ സൗകര്യം, കുറഞ്ഞ പ്രതിമാസ തിരിച്ചടവ്, കാഷ് ബാക്ക് ഓഫര്‍, ദീര്‍ഘകാല വാറന്റി എന്നീ സൗകര്യങ്ങളും ലഭിക്കും. ഉത്സവ സീസണ് മുന്നോടിയായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവ ഇതിനോടകം ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വന്‍ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകളും സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് ഇലക്‌ട്രോണിക്‌സ്, ആക്‌സസറികള്‍ എന്നിവയില്‍ എക്‌സ്‌ചേഞ്ച് ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വര്‍ഷം, റിലയന്‍സ് റീട്ടെയിലിന്റെ ഇ-കൊമേഴ്‌സ് സംരംഭമായ ജിയോമാര്‍ട്ടും ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഉത്സവ ഓഫര്‍ നല്‍കുന്നുണ്ട്.

One thought on “ഇലക്ട്രോണിക് ഉത്പന്നങ്ങൾക് വൻ വിലകുറവ്, വിറ്റഴിക്കലുമായി വമ്പൻ ബ്രാണ്ടുകൾ !

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team