ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിങ്ങിന് നിരക്ക് ഈടാക്കാന്‍ ഒരുങ്ങി കെഎസ്‌ഇബി!
തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിങ്ങിന് നിരക്ക് ഈടാക്കാന്‍ ഒരുങ്ങി കെഎസ്‌ഇബി.നിലവില്‍ തുടരുന്ന സൗജന്യ ചാര്‍ജ്ജിങ് സൗകര്യം കെഎസ്‌ഇബി അവസാനിപ്പിക്കും.
യൂണിറ്റിന് 15 രൂപ വെച്ച് ഈടാക്കാന്‍ ആണ് റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിരക്ക് ഈടാക്കിത്തുടങ്ങും. 30-50 യൂണിറ്റ് വൈദ്യുതിയാണ് ഒരു കാര്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടിവരുന്നത്. അതിന് 450- 750 രൂപ ചെലവ വരും. 40 കിലോ വാട്ട് ശേഷിയുള്ള ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്ത് 320 മുതല്‍ 350 കിലോമീറ്റര്‍ വരെ കാര്‍ ഓടിക്കാനാവും.
സംസ്ഥാനത്ത് കൂടുതല്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്‌ഇബി. ആറ് കോര്‍പറേഷനുകളിലായി ആറ് ചാര്‍ജ്ജിങ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. 56 സ്റ്റേഷനുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നു. ഇവിടെ ഒരേസമയം മൂന്ന് വാഹനങ്ങള്‍ക്ക് ഒരു സ്റ്റേഷനില്‍ ചാര്‍ജ്ജ് ചെയ്യാം.