ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i5 അസ്യൂസ് അഡോൾബുക്ക് 13(2021 അവതരിപ്പിച്ചു
അസ്യൂസ് അഡോള്‍ബുക്ക് 13 (2021) (Asus Adolbook 13 (2021) ചൈനയില്‍ ഏറ്റവും പുതിയ ഇന്റല്‍ ഇലവന്‍ത്ത് ജനറേഷന്‍ ടൈഗര്‍ ലേക്ക് സിപിയു ഉപയോഗിച്ച് പുറത്തിറക്കി. ഡിസ്‌പ്ലേയുടെ മൂന്ന് വശങ്ങളില്‍ സ്ലിം ബെസലുകളുമായാണ് ഇത് വരുന്നത്. തിന്‍ ആന്‍ഡ് ലൈറ്റ് രൂപകല്പനയില്‍ വരുന്ന ഈ ലാപ്‌ടോപ്പ് ഒരൊറ്റ റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും സിംഗിള്‍ കളര്‍ ഓപ്ഷനിലും മാത്രമായി വിപണിയില്‍ വരുന്നു. ആന്റി ഗ്ലയര്‍ മാറ്റ് ഫിനിഷുള്ള അസ്യൂസ് അഡോള്‍ബുക്ക് 13 (2021) നിങ്ങള്‍ക്ക് ഒരു ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേ നല്‍കുന്നു. എന്നാല്‍, ഇതില്‍ റാം അപ്‌ഗ്രേഡ് ചെയ്യാനാകില്ല എന്നതാണ് മറ്റൊരു കാര്യം. സ്ലിം ഫോം ഫാക്ടര്‍ ആയതിനാല്‍ നിങ്ങള്‍ക്ക് ധാരാളം കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ലഭിക്കും.
അസ്യൂസ് അഡോള്‍ബുക്ക് 13 (2021): വില
അസ്യൂസ് അഡോള്‍ബുക്ക് 13 (2021) കോര്‍ ഐ 5 + 16 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 4,999 (ഏകദേശം 56,000 രൂപ) ആണ് വില വരുന്നത്. സൈകഡെലിക് ഓഷ്യന്‍ കളര്‍ വേരിയന്റിലാണ് ഈ ലാപ്ടോപ്പ് വിപണിയില്‍ വരുന്നത്. ജനുവരി 2 മുതല്‍ ഇതിന്‍റെ ഷിപ്പിംഗ് ആരംഭിക്കും. അസ്യൂസ് അഡോള്‍ബുക്ക് 13 (2021) എപ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്ന കാര്യം ഇതുവരെ വ്യക്തമല്ല.
അസ്യൂസ് അഡോള്‍ബുക്ക് 13 (2021): സവിശേഷതകള്‍
വിന്‍ഡോസ് 10 ഹോം മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യ്താണ് അസ്യൂസിന്‍റെ അഡോള്‍ബുക്ക് 13 (2021) വിപണിയില്‍ വരുന്നത്. 13.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി (1,920×1,080 പിക്‌സല്‍) ഐപിഎസ് ആന്റി-ഗ്ലെയര്‍ മാറ്റ് സ്‌ക്രീന്‍ 16: 9 ആസ്പെക്റ്റ് റേഷിയോയില്‍ വരുന്നു. ഇലവന്‍ത്ത് ജനറേഷന്‍ ഇന്റല്‍ കോര്‍ i5-1135G7 SoC പ്രോസസറാണ് ഈ ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 16 ജിബി എല്‍പിഡിഡിആര്‍ 4 എക്സ് റാം 4,266 മെഗാഹെര്‍ട്‌സ് ക്ലോക്ക് ചെയ്യുന്നു. അസ്യൂസ് അഡോള്‍ബുക്ക് 13 (2021) 512 ജിബി M.2 NVMe PCIe 3.0 SSD സ്റ്റോറേജുമായി വരുന്നു.
അസ്യൂസ് അഡോള്‍ബുക്ക് 13 (2021)
വൈ-ഫൈ, ബ്ലൂടൂത്ത് 4.1, ഒരു എച്ച്‌ഡിഎംഐ പോര്‍ട്ട്, യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ്-എ പോര്‍ട്ട്, യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ്-സി പോര്‍ട്ട് (തണ്ടര്‍ബോള്‍ട്ട് 4), മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, ഒരു 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും മറ്റൊരു യുഎസ്ബി 2.0 പോര്‍ട്ടും അഡോള്‍ബുക്ക് 13 (2021) ലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വരുന്നു. ഓഡിയോ കൈകാര്യം ചെയ്യുന്നത് ഇന്‍ബില്‍റ്റ് മൈക്രോഫോണുമായി വരുന്ന ഹര്‍മാന്‍ കാര്‍ഡണ്‍ സ്റ്റീരിയോ സ്പീക്കറുകളാണ്. ഇതില്‍ ഒരു എച്ച്‌ഡി വെബ്‌ക്യാമും നല്‍കിയിരിക്കുന്നു. 50Wh ബാറ്ററിയുടെ സപ്പോര്‍ട്ട് ലഭിക്കുന്ന അസ്യൂസ് അഡോള്‍ബുക്ക് 13 2021 ന് 65W ചാര്‍ജറുമുണ്ട്. ലാപ്‌ടോപ്പിന് 1.2 കിലോഗ്രാം ഭാരം വരുന്നു.