ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ലോക റെക്കോർഡ് നേടി മലയാളി ദമ്പതികൾ
ചേന്നമംഗല്ലൂർ: ഏറ്റവും കൂടുതൽ ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റ് നേടിയതിനുള്ള ലോക റെക്കോർഡ് സ്വന്തമാക്കി ചേന്നമംഗല്ലൂർ ദമ്പതികൾ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റ് നേടിയാണ് ചേന്നമംഗല്ലൂർ സ്വദേശിയായ ജിഹാദ് യാസിർ ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. 60 ദിവസം കൊണ്ട് 367 സർട്ടിഫിക്കറ്റ് എന്ന് എന്ന ലോക റെക്കോർഡ് ആണ് ജിഹാദ് യാസിർ 3 ദിവസംകൊണ്ട് 415 സർട്ടിഫിക്കറ്റ് നേടി ചരിത്രം കുറിച്ചത് .
24 മണിക്കൂറിൽ 151 കോഴ്സ് സർട്ടിഫിക്കറ്റ് നേടിയാണ് നിമിഷ ഇൻറർനാഷണൽ റെക്കോർഡിൽ ഇടം നേടിയത്. 24 മണിക്കൂറിൽ 140 സർട്ടിഫിക്കറ്റ് എന്ന ലോക റെക്കോർഡ് ആണ് നിമിഷ തിരുത്തിക്കുറിച്ചത്.യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് പീസ്,ഡബ്ലിയു എച്ച്, യൂറോപ്യൻ ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങിയവയുടെ ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റാണ് കരസ്ഥമാക്കിയത്.തൃശ്ശൂർ
വിമലാ കോളേജിലെ ഗവേഷക വിദ്യാർഥിയായ ജിഹാദ് യാസിർ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഡോക്ടർ അംബേദ്കർ ഡോക്ടറൽ ഫെല്ലോഷിപ്പ് നേടിയ കേരളത്തിലെ ഏക വിദ്യാർത്ഥിയാണ്. വിമല കോളേജ് (ഓട്ടോണമസ്) മുൻ വൈസ് പ്രിൻസിപ്പൽ ഡോക്ടർ മിനി ജോസഫിനു കീഴിൽ “നഗരങ്ങളിലെ കൗമാര വിദ്യാർഥികളുടെ ലഹരി ഉപയോഗം : ഒരു സാമൂഹ്യ ഇടപെടൽ പഠനം”എന്ന വിഷയത്തിലാണ് ഗവേഷണം ചെയ്യുന്നത്.
എം എസ് ഡബ്ലിയു ബിരുദധാരിയായ നിമിഷ നിംഹാൻസ് ബാംഗ്ലൂരിലെ ഉദ്യോഗസ്ഥയാണ്. ചേന്നാംക്കുന്നത്ത് യാസിർ- റുഖിയ ദമ്പതികളുടെ മകനാണ് ജിഹാദ് യാസിർ. ഇഷാൻ യാസിർ,ഇഷാൽ യാസിർ എന്നിവർ മക്കളാണ്.