ഇൻഷുറൻസുകളിലും ഇനി വിഡീയോ കെവൈസി..
ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും ഇൻഷുറൻസ് എടുക്കുന്നതിനും ഒക്കെ വിഡിയോ അധിഷ്ഠിത കെവൈസി സംവിധാനം ഉപയോഗിയ്ക്കാം. ഇടപാടുകാര്‍ക്ക് ഉദ്യാഗസ്ഥരുമായി കൂടിക്കാഴ്ച നടത്താതെ വീടിൻെറ സുരക്ഷിതത്വത്തിൽ ഇരുന്ന് തന്നെ കെവൈസി നടപടികൾ പൂര്‍ത്തിയാക്കാം
വീഡിയോ കെവൈസി
ന്യൂഡൽഹി: ഇൻഷുറൻസ് കമ്പനികൾക്ക് വീഡിയോ കെവൈസി സംവിധാനം പ്രയോജനപ്പെടുത്താൻ അനുമതി നൽകി ഐആര്‍ഡിഎഐ. കൊവിഡ് പ്രതിസന്ധിയുൾപ്പെടെ കണക്കാക്കിയാണ് വിഡിയോ കെവൈസി സംവിധാനം വ്യാപകമാക്കാൻ തീരുമാനം. ഇൻഷുറൻസ് മേഖലയിൽ ഡിജിറ്റൈസേഷൻ നടപ്പാക്കുന്നത് ഈ രംഗത്തെ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കും.
ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ, ഫോട്ടോ എന്നിവ പരിശോധിച്ച് സ്ഥിരീകരിയ്ക്കുന്നതിന് ബാങ്കിങ് മേഖലയിൽ ഉൾപ്പടെ ഇപ്പോൾ വീഡിയോ അധിഷ്ഠിത ഇ-കെവൈസി സംവിധാനമാണ് ഉപയോഗിക്കുന്നത്.
.