ഇൻസ്ട്രക്ടർ: സംവരണ ഒഴിവിൽ താത്കാലിക നിയമനം!  

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ കാഴ്ച പരിമിതിയുളള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്ത ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ന്റെ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ജനുവരി ഒന്നിന് 41 വയസു കവിയരുത്. (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം: 26500-56700 രൂപ.

ബി.എസ്‌സി ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. അല്ലെങ്കിൽ ബി.ഇ/ബി.ടെക് ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്ത ശേഷം ആ വിവരം 0471 2330756 എന്ന ഫോൺ നമ്പറിൽ അറിയിക്കണം.

ഓൺലൈൻ രജിസ്‌ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഐ.ഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐ.ഡി) എന്നിവ peeotvpm.emp.lbr@kerala.gov.in എന്ന മെയിൽ അഡ്രസിലേക്ക് സെപ്റ്റംബർ ഏഴിനകം അയയ്ക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team