“ഇൻ ” – പുതിയ ബ്രാന്‍ഡിലൂടെ ഇന്ത്യന്‍ വിപണിയെ തിരിച്ചു പിടിക്കാന്‍ മൈക്രോമാക്സ്!
പ്രമുഖ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡ് ആയ മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് ലിമിറ്റഡ് ‘ഇന്‍’ എന്ന പേരിലുള്ള പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചപിഎല്‍ഐപദ്ധതിയുടെചുവടുപിടിച്ചാണ് ഈ പ്രഖ്യാപനം ”ഇന്‍ എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യന്‍ വിപണിയിലെ തിരിച്ചു വരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ‘ഇന്‍’ മൊബൈല്‍ ഉപയോഗിച്ച് ഇന്ത്യയെ വീണ്ടും ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭൂപടത്തില്‍ എത്തിക്കാനാണ് ശ്രമം.” മൈക്രോമാക്സിന്റെ സഹസ്ഥാപകനായ രാഹുല്‍ശര്‍മ പറഞ്ഞു
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്കുള്ള തന്ത്രപരമായ പുനഃപ്രവേശനം തുടങ്ങുന്നതിന്500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് മൈക്രോമാക്‌സ് പദ്ധതിയിടുന്നുണ്ട്.പൂര്‍ണ്ണമായുംപുതുതലമുറ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും. ‘ഇന്‍’ബ്രാന്‍ഡിന് കീഴില്‍ ഒരു പുതിയ ശ്രേണി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കും.
ഭിവാടി, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ രണ്ട് സ്ഥലങ്ങളില്‍ അത്യാധുനിക ഉല്‍പാദന സൗകര്യങ്ങള്‍ മൈക്രോമാക്സിനുണ്ട്. പ്രതിമാസം 2 ദശലക്ഷത്തിലധികം ഫോണുകള്‍ നിര്‍മ്മിക്കാനുള്ളശേഷിബ്രാന്‍ഡിന്‌ഉണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ ബാറ്ററി, ഡ്യുവല്‍സിം,ക്വാര്‍ട്ടി ഉപകരണം, ഗെയിമിംഗ്‌ഉപകരണം, വിമന്‍സ്ലൈന്‍ഓഫ്ഡിവൈസുകള്‍, യൂണിവേഴ്‌സല്‍റിമോട്ട്കണ്‍ട്രോള്‍ഫോണ്‍, എംടിവിഫോണ്‍, ഡോക്കബിള്‍ബ്ലൂടൂത്ത് , എഡ്യൂടൈന്‍മെന്റ്ടാബ്ലെറ്റ്‌എന്നിവഉള്‍പ്പെടെനിരവധിസവിശേഷതകള്‍മൈക്രോമാക്സിന്‌ഉണ്ട്.