ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 412 കോടി രൂപയായി ഉയര്‍ന്നു!
മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം ത്രൈമാസത്തില്‍ ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 412 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റനഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തിലും ഗണ്യമായ വര്‍ധനയുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ 2135 കോടി രൂപയേക്കാള്‍ 40 ശതമാനം വര്‍ധനയോടെ ഇക്കുറി രണ്ടാം പാദത്തില്‍ പ്രവര്‍ത്തന ലാഭം 2995 കോടി രൂപയായി.അറ്റപലിശവരുമാനം 32 ശതമാനം വര്‍ധിച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ബാങ്കിന് രണ്ടാം പാദത്തില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവയ്ക്കാനായതെന്ന് ഇന്ത്യന്‍ബാങ്ക് എംഡിയും സിഇഒയുമായ പദ്മജ ചുന്തുരു പറഞ്ഞു.