ഇ-കൊമേഴ്സ് രംഗത്ത് ഒരുമിച്ച് മുന്നേറാന്‍ ബിഗ് ബാസ്കറ്റുമായി ടാറ്റ ഗ്രൂപ്പ്!
മുംബൈ: ഇ-കൊമേഴ്സ് രംഗത്ത് ഒരുമിച്ച് മുന്നേറാന്‍ ബിഗ് ബാസ്കറ്റുമായി ടാറ്റ ഗ്രൂപ്പ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത് . ഒക്ടോബര്‍ അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. 20 ശതമാനം ഓഹരിയും ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ട് സ്ഥാനങ്ങളുമാണ് ടാറ്റയുടെ ലക്ഷ്യം.
അലിബാബ ഗ്രൂപ്പിന്റെ സ്ഥാപനമായ ബിഗ്ബാസ്കറ്റ് കൊവിഡ് കാലത്ത് വന്‍ തോതില്‍ മുന്നേറ്റം നേടുകയുണ്ടായി. ഉപഭോക്താക്കള്‍ ലോക്ക്ഡൗണില്‍ ഇ-കൊമേഴ്സിനെ ആശ്രയിക്കുകയാണ് .
കമ്പനിയിലെ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിഗ് ബാസ്കറ്റ് . സിങ്കപ്പൂര്‍ ഗവണ്‍മെന്റിന്റെ തെമാസെക്, അമേരിക്കന്‍ കമ്പനിയായ ജനറേഷന്‍ പാര്‍ട്നേര്‍സ്, ഫിഡെലിറ്റി ആന്റ് ടൈബൂണ്‍ കാപിറ്റല്‍ എന്നിവരില്‍ നിന്ന് 350 മുതല്‍ 400 ദശലക്ഷം ഡോളര്‍ വരെ സമാഹരിക്കാനാണ് ഇപ്പോഴുള്ള നീക്കം. ഇതിലൂടെ കമ്പനിയുടെ മൂല്യം 33 ശതമാനം ശതമാനം ഉയര്‍ന്ന് രണ്ട് ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു .
മുകേഷ് അംബാനിയുടെ അതിവേഗം വളരുന്ന റിലയന്‍സ് റീട്ടെയ്‌ലും ആമസോണുമാണ് ടാറ്റയുടെ എതിരാളികളായിട്ട് ഉള്ളത്. ആഗസ്റ്റില്‍ കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ വാങ്ങിയ റിലയന്‍സ്, ജിയോ മാര്‍ട്ടിന്റെ വിതരണ ശൃംഖല ശക്തമാക്കിയിട്ടുണ്ട്. 420 നഗരങ്ങളിലായി 1800 സ്റ്റോറുകളാണ് ഇതിലൂടെ റിലയന്‍സിന് നേടാനായത്. ഇത്തരത്തില്‍ കമ്പനിയുടെ റീട്ടെയ്ല്‍ ടേണോവര്‍ രണ്ട് ലക്ഷം കോടിയിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ് ഇതോടെ റിലയന്‍സിന്റെ കൈയ്യിലാവുക.