ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപ നയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന!
ദില്ലി: ഫെബ്രുവരി ഒന്നിലെ ബജറ്റില്‍ ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപ നയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. വിദേശ ഇ-കൊമേഴ്‌സ് കമ്ബനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അനുവാദം നല്‍കില്ല അവര്‍ക്ക് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലെ ഒരു ഇടനിലക്കാരന്‍ ആയി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. തങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്ബനികളുടെ ഉല്‍പ്പന്നങ്ങള്‍ പോലും വിദേശ കമ്ബനികള്‍ക്ക് ഇവരുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്ത് വില്‍ക്കാന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച നയം 2018 ഡിസംബറില്‍ തന്നെ ഇന്ത്യ സ്വീകരിച്ചിരുന്നു.ഇതില്‍ നിന്നും മാറി ഇ-കൊമേഴ്‌സ് കമ്ബനികളുടെ മാതൃ കമ്ബനിക്ക് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപമുള്ള കമ്ബനികളുടെ ഉല്‍പ്പന്നം പോലും ഇന്ത്യയില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിബന്ധനായാണ് ഫെബ്രവരി ഒന്നിലെ ബജറ്റിലൂടെ കേന്ദ്രം കൊണ്ടുവരാന്‍ പോകുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കെ മൊഴ്സ് രംഗത്ത് വമ്ബന്‍മാരായ ആമസോണിന് ഉള്‍പ്പടെ കനത്ത തിരിച്ചടിയാവും.നിലവിലെ രാജ്യത്തെ രണ്ട് പ്രധാന ഓണ്‍ലൈന്‍ സെല്ലര്‍മരാണ് ഫ്ലിപ് കാര്‍ട്ടും ആമസോണും. ഇതില്‍ ആമസോണിന് നിബന്ധന ബാധകമാവുന്ന തരത്തിലുള്ള നിക്ഷേപമുണ്ട്. എന്നാല്‍ ബജറ്റിലൂടെ കേന്ദ്രം പുതിയ നയം രൂപീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് ആമസോണോ വാള്‍മാര്‍ട്ടോ ഫ്‌ലിപ്കാര്‍ട്ടോ പ്രതികരിച്ചിട്ടില്ല. ഇ-കൊമേഴ്സ് രംഗത്ത് വിദേശ കമ്ബനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം രാജ്യത്തെ വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്.