ഇ -മോടൊറാഡ് ഒരു മാസത്തിനുള്ളിൽ വിറ്റഴിച്ചത് 1200 യൂണിറ്റ് ഇ -സൈക്കിളുകൾ  

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ-മോടോറാഡ് (EM) ഒരു മാസത്തിനുള്ളില്‍ 1200 യൂണിറ്റ് ഇ-സൈക്കിളുകള്‍ വിറ്റഴിച്ചു. ഇഎംഎക്സ് ഇ-സൈക്കിളിന്റെ ആദ്യ ബാച്ച്‌ ആരംഭിച്ച്‌ 45 ദിവസത്തിനുള്ളില്‍ തന്നെ മികച്ച പ്രീ-ബുക്കിംഗ് ലഭിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ഇ-സൈക്കിളുകളുടെ ബാച്ച്‌ ഉല്‍‌പാദനത്തിനായി കമ്ബനി ഒരുങ്ങുകയാണെന്ന് ഇ-മോടോറാഡ് പറയുന്നു. ഉപയോക്താവിന് ഇ-ബൈക്കിന്റെ ലൊക്കേഷന്‍ ട്രാക്കു ചെയ്യാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ സമാരംഭിക്കാന്‍ EM പദ്ധതിയിടുന്നുണ്ട്. ആളുകളെ ഇലക്‌ട്രിക് മൊബിലിറ്റിയിലേക്ക് മാറ്റുകയും 2021 സാമ്പത്തികത്തിക വര്‍ഷത്തില്‍ 12,000 യൂണിറ്റ് ഇ-സൈക്കിളുകള്‍ വില്‍ക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.


രാജ്യത്തുടനീളമുള്ള 100 ഡീലര്‍മാരുമായി സഖ്യമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടയര്‍ 1, 2 നഗരങ്ങള്‍, പ്രധാന പട്ടണങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി മുമ്പ് പറഞ്ഞിരുന്നു. കമ്പനിയുടെ രണ്ടാമത്തെ ഉല്‍പ്പന്നമായ ടി-റെക്സ് അടുത്ത വര്‍ഷം ജനുവരിയില്‍ വിപണിയിലെത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team