ഈ മാസം 25 ഓടെ ദുബായ് ഗ്ലോബൽ വില്ലജ് തുറക്കും !
ദുബൈ ഗ്ലോബല്‍ വില്ലേജിന് ഈ മാസം 25ന് തുടക്കം. കനത്ത സുരക്ഷാ മുന്‍കരുതലുകളോടെയണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാന്‍ വിപുലമായ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. പാസുകള്‍ വെന്‍ഡിങ് മെഷിനിലൂടെ ലഭിക്കും.
ഗ്ലോബല്‍ വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കും. ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങാനും കാര്‍ണിവല്‍ റൈഡുകള്‍ക്ക് സുരക്ഷിതമായി ഉള്ളില്‍ കയറാനും ഇതിലൂടെ സഹായകമാകും. വില്ലേജിന്റെ ശേഷി മുന്‍നിര്‍ത്തി നിശ്ചിത ശതമാനം സന്ദര്‍ശകരെയാകും ഉള്ളില്‍ പ്രവേശിപ്പിക്കുക.
വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങള്‍ അറിയാനും സൗകര്യം ഏര്‍പ്പെടുത്തും.മുഴുവന്‍ കടകളിലും ഭക്ഷണശാലകളിലും ടിക്കറ്റ് ലഭിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കും. സ്റ്റേജിനു മുന്നില്‍ നിശ്ചിത അകലം പാലിച്ചാകും സീറ്റ് ഒരുക്കുക.