ഈ റിപ്പബ്ലിക് ദിനത്തിൽ ഉപയോക്താക്കൾക് വൻ വിലകുറവിൽ ആപ്പിൾ ഫോണുകൾ സ്വന്തമാക്കാം
ഈ റിപബ്ലിക് ദിനത്തില്‍ ഉപയോക്താക്കള്‍ക്ക് വന്‍ വിലക്കുറവില്‍ ആപ്പിള്‍ ഫോണുകള്‍ സ്വന്തമാക്കാം. രാജ്യത്ത് ആപിളിന്റെ അംഗീകൃത വിതരണക്കാരായ ഇന്ത്യസ്റ്റോറാണ് വിലക്കുറവില്‍ ഫോണുകള്‍ വില്‍പ്പനക്ക് വച്ചിരിക്കുന്നത്. ഐഫോണ്‍ 12 സീരീസിലുള്ള ഫോണുകളില്‍ ഏതു മോഡല്‍ വാങ്ങുമ്പോഴും ആറായിരം രൂപ ക്യാഷ്ബാക്ക് ലഭിക്കും.
എച് ഡി എഫ് സി ക്രെഡിറ്റ് കാര്‍ഡുകള്‍ ഇ എം ഐ എന്നിവയില്‍ ഓഫറുകള്‍ ലഭ്യമാണ്. മറ്റു തെരഞ്ഞെടുത്ത മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. ക്യാഷ്ബാക്കിനു പുറമെ പഴയ ഫോണുകള്‍ മാറ്റിവാങ്ങുമ്പോൾ ഒമ്പതിനായിരം രൂപ വരെ എക്‌സ്‌ചേഞ്ച് വാല്യൂ ലഭിക്കും.
32 ജിബി യുള്ള ഐ ഫോണ്‍ 7 ഉം അതിനു മുകളില്‍ വിലയുള്ള മറ്റു ഫോണുകള്‍ മാറ്റുമ്പോൾ മൂവായിരം രൂപ അധികം ക്യാഷ്ബാക്ക് ആയി ലഭിക്കും.