ഈ വര്‍ഷത്തെ മുഹൂര്‍ത്ത് ട്രേഡിംഗ് സെഷന്‍ 2021 നവംബര്‍ 4 ന് വ്യാഴാഴ്ച നടക്കും.
ഡല്‍ഹി: ഈ വര്‍ഷത്തെ മുഹൂര്‍ത്ത് ട്രേഡിംഗ് സെഷന്‍ 2021 നവംബര്‍ 4 ന് വ്യാഴാഴ്ച നടക്കും. മുഹൂര്‍ത്ത് ട്രേഡിംഗ് മൂലധന വിപണികളില്‍ വര്‍ഷങ്ങളായി നിക്ഷേപകര്‍ പിന്തുടരുന്ന ഒരു ആചാരമാണ്.സെഷന്റെ സമയപരിധി എല്ലാ വര്‍ഷവും ദിവസത്തിലെ ഏറ്റവും ശുഭകരമായ മണിക്കൂറില്‍ അടയാളപ്പെടുത്തുകയും അതിന്റെ സമയങ്ങള്‍ എക്സ്ചേഞ്ചുകള്‍ തീരുമാനിക്കുകയും ചെയ്യും.
ഈ വര്‍ഷം, പ്രീ ഓപ്പണിംഗ് സെഷന്‍ 6:00 PM – 6:08 PM ന് ആരംഭിക്കും, പ്രധാന സെഷന്‍ 2021 നവംബര്‍ 4 വ്യാഴാഴ്ച 6:15 PM – 7:15 PM ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം എസ് & പി ബിഎസ്‌ഇ സെന്‍സെക്സ് 195 പോയിന്റ് ഉയര്‍ന്ന് 43,638 ലും നിഫ്റ്റി -50 സൂചിക 51 പോയിന്റ് ഉയര്‍ന്ന് 12,771 ലും അവസാനിച്ചു.
എല്ലാ വര്‍ഷവും സെഷനില്‍ നിക്ഷേപകര്‍ സാധാരണയായി അവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ സ്റ്റോക്കുകള്‍ ചേര്‍ക്കുന്നു. എന്നിരുന്നാലും എക്സ്ചേഞ്ചുകളിലെ വോള്യങ്ങള്‍ ശരാശരി വോള്യങ്ങളേക്കാള്‍ താരതമ്യേന കുറവാണ്.