ഈ വർഷം അവസാനത്തോടെ 9 പുതിയ നഗരങ്ങളിലായ് 135 ഫാസ്റ്റ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങി എഥർ എനർജി !  

ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ഏഥര്‍ ഗ്രിഡിനായുള്ള ഒന്നാം ഘട്ട ഇന്‍സ്റ്റാളേഷന്‍ പദ്ധതികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ 37 ഉം, ചെന്നൈയില്‍ 13 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുമുണ്ട് ഇപ്പോള്‍.

ഒമ്പത് പുതിയ നഗരങ്ങളിലായി ഈ വര്‍ഷം അവസാനത്തോടെ 135 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ മൊത്തം 150 ആയി വര്‍ധിപ്പിക്കാനാണ് ഏഥര്‍ എനര്‍ജിയുടെ പദ്ധതി. 11 നഗരങ്ങളില്‍ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. അടുത്ത മാസം മുതല്‍ ഏഥര്‍ എനര്‍ജി പുതിയ 450X ഇലക്‌ട്രിക് സ്കൂട്ടറിന്റെ ഡെലിവറികള്‍ തുടങ്ങും.ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കാന്‍ ഏഥര്‍ ലക്ഷ്യമിടുന്നു. ഇതിനായി PPZ മാള്‍ മാനേജ്മെന്റ്, VR മാള്‍, റെസ്റ്റോറന്റ്, കഫേ ശൃംഖലകളായ ലിറ്റില്‍ ഇറ്റലി, ബ്ലൂ ടോക്കായ്, ചായ് കിംഗ്സ്, സംഗീത മൊബൈല്‍ പോലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയുമായി ഏഥര്‍ എനര്‍ജി കരാറുകളില്‍ ഏര്‍പ്പെട്ടു എന്നാണ് സൂചന. പുതിയ ഏഥര്‍ ഗ്രിഡ് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഏത് തരത്തിലുള്ള ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. 15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 10 മിനിറ്റിനുള്ളില്‍ ഏഥര്‍ 450X ചാര്‍ജ് ചെയ്യാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team