ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിയ വിലകൂടിയ ഗാഡ്ജറ്റുകൾ
ഇന്ത്യ വിലയ്ക്ക് പ്രാധാന്യം നൽകുന്ന വിപണികളിലൊന്നാണ്. ഏറ്റവും പുതിയ ഗാഡ്ജറ്റുകൾ വളരെ വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഈ വൈരുധ്യം ഇന്ത്യൻ വിപണിയുടെ സാധ്യത കൂടിയാണ്. എല്ലാ വില നിലവാരത്തിലുമുള്ള പ്രൊഡക്ടുകൾ വാങ്ങാനും ഇന്ത്യയിൽ ഉപഭോക്താക്കളുണ്ട്. സ്മാർട്ട്ഫോണുകൾ, ഓഡിയോ, ഹോം ഓട്ടോമേഷൻ സൊല്യൂഷൻസ്, ഐഒടി പ്രൊഡക്ടുകൾ, നോട്ട്ബുക്ക്സ്, കമ്പ്യൂട്ടറുകൾ തുടങ്ങിയവ ഇന്ത്യയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു.
കൊവിഡ്-19 കാരണം പ്രതിസന്ധിയിലായ ടെക്നോളജി വിപണി കഴിഞ്ഞ കുറച്ച മാസങ്ങളായി വൻ തിരിച്ച് വരവാണ് നടത്തിയത്. 2020ൽ വില കൂടിയതും ആകർഷകമായ ഫീച്ചറുകൾ ഉള്ളതുമായ നിരവധി ഡിവൈസുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പ്രീമിയവും വില കൂടിയതുമായ ടെക്നോളജി ഗാഡ്ജെറ്റുകൾ പരിചയപ്പെടാം.
സാംസങ് ഗാലക്സി ഫോൾഡ് 2
149,999 രൂപ വിലയുള്ള ഗാലക്സി ഫോൾഡ് 2 സ്മാർട്ട്ഫോണിന് ചില പോരായ്മകൾ ഉണ്ടെങ്കിലും 2020 ലെ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്നറിയപ്പെടുന്ന ഈ ഡിവൈസിൽ മടക്കി വെക്കാവുന്ന ഡിസ്പ്ലെയാണ് ഉളളത്. ഏറ്റവും പുതിയ ഹാർഡ്വെയർ, 5ജി കണക്റ്റിവിറ്റി, ആകർഷകമായ ക്യാമറ ഹാർഡ്വെയർ എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ. മടക്കാവുന്ന ഡിസ്പ്ലെയാണ് ഈ ഡിവൈസിന്റെ വില വർധിക്കാൻ കാരണം.
ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് 512 ജിബി
1,59,990 രൂപ വിലയുള്ള ഐഫോൺ 12 പ്രോ മാക്സിന്റെ 512 ജിബി വേരിയൻറാണ് ഈ വർഷം പുറത്തിറങ്ങിയ വില കൂടിയ ഗാഡ്ജറ്റുകളുടെ പട്ടികയിലുള്ള പ്രധാന ഡിവൈസ്. 6.7 ഇഞ്ച് (1284 x 2778 പിക്സൽ) സൂപ്പർ റെറ്റിന എക്സ്ഡിആർ ട്രൂ-ടോൺ ഡിസ്പ്ലേ. ഡെപ്ത് മാപ്പിംഗിനായി ലിഡാർ സ്കാനർ, ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്, ഏറ്റവും പുതിയ പ്രോസസർ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.
ആപ്പിൾ എയർപോഡ്സ് മാക്സ് ഓവർ-ഇയർ ഹെഡ്ഫോൺസ്
ആപ്പിളിന്റെ എയർപോഡ്സ് മാക്സ് ഓവർ- ഇയർ ഹെഡ്ഫോണിന് 59,900 രൂപയാണ് വില. ഈ പ്രീമിയം ആപ്പിൾ ഹെഡ്ഫോൺസ് ഫിഡിലിറ്റി ഓഡിയോ ഫീച്ചറുമായിട്ടാണ് വരുന്നത്. കസ്റ്റേം 40 എംഎം ഡൈനാമിക് ഡ്രൈവറാണ് ഇതിന്റെ സവിശേഷതകൾ. എച്ച് 1 ചിപ്പും മൊത്തം ഒമ്പത് മൈക്രോഫോണുകളും ഈ ഹെഡ്ഫോണിൽ സെറ്റ് ചെയ്തിട്ടുണ്ട്.