‘ഈ-ഷീല്‍ഡ് നെക്സ്റ്റ്’ SBI യുടെ പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി!
കൊച്ചി: പുതിയ കാലത്ത് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രസക്തി വര്‍ധിക്കുകയാണ്. വിപണിയില്‍ നിരവധി ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്.ഇതിനിടയിലേക്ക് പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി കടന്നുവരികയാണ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്. ‘ഈ-ഷീല്‍ഡ് നെക്സ്റ്റ്’ എന്നാണ് എസ്ബിഐ ലൈഫിന്റെ പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേര്. പങ്കാളിത്തമോ ഓഹരി വിപണിയുമായോ ബന്ധമോ ഇല്ലാത്ത പുതുതലമുറ വ്യക്തിഗത ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. വിവാഹം, മാതാപിതാക്കളാകുക, പുതിയ വീടു വാങ്ങുക തുടങ്ങി ജീവിതത്തിലെ സുപ്രധാനനാഴികക്കല്ലുകളില്‍ ‘സം അഷ്വേഡ്’ തുക ഉയര്‍ത്തുന്ന പോളിസിയാണ് എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ്. ഈ പോളിസിയില്‍ പങ്കുചേരാനാഗ്രഹിക്കുന്നവര്‍ക്ക് മൂന്നു ഓപ്ഷനുകള്‍ ലഭ്യമാണ്. ആദ്യത്തേത് ‘ലെവല്‍ കവര്‍’. രണ്ടാമത്തേത് ‘വര്‍ധിക്കുന്ന കവര്‍’. അവസാനത്തേത് ഭാവിയിലും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന ‘ലെവല്‍ കവര്‍ വിത്ത് ഫ്യൂച്ചര്‍ പ്രൂഫിങ് ബെനഫിറ്റ്’. ലെവല്‍ കവറില്‍ പോളിസി കാലയളവില്‍ സം അഷ്വേഡ് തുകയില്‍ മാറ്റമുണ്ടാവില്ല. വര്‍ധിക്കുന്ന കവറില്‍ പോളിസിയുടെ ഓരോ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്ബോഴും അടിസ്ഥാന സം അഷ്വേഡ് തുകയില്‍ പത്തു ശതമാനം വര്‍ധന ലഭിക്കുന്നു. ഒപ്പം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കവറേജ് വര്‍ധിപ്പിക്കാന്‍ പോളിസി ഉടമകള്‍ക്ക് അവസരമുണ്ട്. മെഡിക്കല്‍ പരിശോധനയൊന്നും കൂടാതെയാണ് സം അഷ്വേഡ് തുക വര്‍ധിപ്പിക്കുവാന്‍ ഇവിടെ അനുവാദം ലഭിക്കുക. ഇതേസമയം, പോളിസി കാലയളവില്‍ ഒരിക്കല്‍ മാത്രമേ ഇങ്ങനെ വര്‍ധനവ് വരുത്തുവാന്‍ സാധിക്കുകയുള്ളൂ. ഈ ആനുകൂല്യം എടുക്കണമോ എന്നു പോളിസി ഉടമയ്ക്കു തീരുമാനിക്കാം. വിവിധ ജീവിതഘട്ടങ്ങളില്‍ ഉത്തരവാദിത്വം മാറുന്നതു പ്രകാരം പോളിസി ഉടമകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കവറേജ് വര്‍ധിപ്പിക്കുവാന്‍ അനുവദിക്കുന്ന പോളിസിയാണ് ലെവല്‍ കവര്‍ വിത്ത് ഫ്യൂച്ചര്‍ പ്രൂഫിംഗ് ബെനിഫിറ്റ് ഓപ്ഷന്‍. വിവിധ ജീവിതഘട്ടങ്ങളില്‍ വര്‍ധിപ്പിക്കാവുന്ന സം അഷ്വേഡ് തുക എത്രയെന്ന് ചുവടെ കാണാം. ആദ്യ വിവാഹ സമയത്ത് 50 ശതമാനവും (പരമാവധി 50 ലക്ഷം രൂപ) ആദ്യകുട്ടി ജനിക്കുമ്ബോള്‍ 25 ശതമാനവും (പരമാവധി 25 ലക്ഷം രൂപ) രണ്ടാം കുട്ടി ജനിക്കുമ്ബോള്‍ 25 ശതമാനവും (പരമാവധി 25 ലക്ഷം രൂപ) ആദ്യ വീടു വാങ്ങുമ്ബോള്‍ 50 ശതമാനവും (പരമാവധി 50 ലക്ഷം രൂപ) സം അഷ്വേഡ് തുകയില്‍ വര്‍ധനവ് അനുവദിക്കും. പോളിസി വാങ്ങുമ്ബോള്‍ ഉപഭോക്താവിന് ആവശ്യമനുസരിച്ചുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഹോള്‍ ലൈഫ് പോളിസിയില്‍ 100 വര്‍ഷം വരെയും അല്ലാത്തവയില്‍ 85 വര്‍ഷം വരെയും കവറേജ് ലഭിക്കും. ഉപഭോക്താവിന്‍റെ സൗകര്യമനുസരിച്ച് ഒറ്റത്തവണയായോ അല്ലെങ്കില്‍ പരിമിതമായ കാലയളവിലോ പോളിസി കാലയളവു മുഴുവനുമോ പ്രീമിയം അടയ്ക്കാം. പരിമിത കാലയളവാണ് തെരഞ്ഞെടെക്കുന്നതെങ്കില്‍ 5 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയുള്ള കാലയളവില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. എന്നാല്‍ ഓപ്ഷന്‍ ലഭിക്കുക പോളിസി കാലയളവിനേക്കാള്‍ 5 വര്‍ഷം കുറഞ്ഞ കാലയളവിലേക്കായിരിക്കും. റൈഡേഴ്സ് ഉപയോഗിച്ച് അധിക കവറേജ് എടുക്കുവാനും ഇവിടെ അവസരമുണ്ട്. പോളിസി ഉടമ മരിച്ചാല്‍ പങ്കാളിക്ക് ആവശ്യത്തിനു കവറേജ് ലഭിക്കാനുള്ള ഓപ്ഷനും എസ്ബിഐ ലൈഫ് ലഭ്യമാക്കുന്നുണ്ട്. പോളിസി ഉടമ മരിച്ചാല്‍ ആശ്രിതര്‍ക്ക് സം അഷ്വേഡ് തുക എതു തരത്തില്‍ വാങ്ങാമെന്നു നിശ്ചയിക്കാം. ഒന്നുകില്‍ തുക ഒരുമിച്ചു വാങ്ങാം; അല്ലെങ്കില്‍ പ്രതിമാസ ഗഡുക്കളായി വാങ്ങാം. ഒരുമിച്ച് ഒരു ഭാഗവും ശേഷിച്ചത് പ്രതിമാസ ഗഡുക്കളായി വാങ്ങാനും സാധിക്കും. ‘പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നാം വലിയ അനിശ്ചിതത്വത്തിലൂടയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് ആയാലും അല്ലെങ്കില്‍ ധനകാര്യ ആസൂത്രണമായാലും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഒരു ‘ലെവല്‍ അപ്’ സമീപനം സ്വീകരിക്കേണ്ടത് പ്രധാനപ്പെട്ടതാണ്. അത് ഇന്നിന്‍റെ ആവശ്യം നിറവേറ്റുന്നതിനൊപ്പം നാളെയുടെ മുന്‍ഗണനകള്‍ നിറവേറ്റുന്നതുമായിരിക്കണം. പേരു സൂചിപ്പിക്കുന്നതുപോലെ എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ് ഒരു സമഗ്ര സാമ്ബത്തിക സുരക്ഷാ സൊലൂഷനാണ്. ഇന്നിന്‍റേതു മാത്രമല്ല അവരുടെ ആവശ്യത്തിന്‍റെയും കൂടി അടിസ്ഥാനത്തില്‍ ശരിയായ പ്ലാന്‍ തെരഞ്ഞെടുക്കുവാന്‍ ഇ-ഷീല്‍ഡ് നെക്സ്റ്റ് ഉപഭോക്താക്കളെ അനുവദിക്കുന്നു’, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പ്രസിഡന്‍റ് എം. ആനന്ദ് പറഞ്ഞു.