ഉടൻ മറുപടി നൽകാം! ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ
റിട്ടേൺ സമര്‍പ്പിച്ചിട്ടും ആദായ നികുതി വകുപ്പിൽ നിന്ന് അപ്രതീക്ഷിതമായി നോട്ടീസ് ലഭിയ്ക്കുന്നത് മിക്കവരെയും ആശങ്കാകുലരാക്കാറുണ്ട്. പല കാരണങ്ങളാൽ ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിയ്ക്കാം. ആദായ നികുതി റിട്ടേൺ സമയത്ത് സമര്‍പ്പിച്ചില്ലെങ്കിലോ, സമര്‍പ്പിച്ച കണക്കുകളിൽ തെറ്റുണ്ടെങ്കിലോ, സ്വത്തു വിവരങ്ങൾ ശരിയായി സമര്‍പ്പിച്ചിട്ടില്ലെങ്കിലോ ഒക്കെ ഇതു സംഭവിയ്ക്കാം.
ടാക്സ് റിട്ടേൺ സമയത്ത് സമര്‍പ്പിയ്ക്കാത്തതിനാൽ നോട്ടീസ് ലഭിയ്ക്കാം. ആദായ നികുതി സമര്‍പ്പിയ്ക്കണ്ട അവസാന തിയതിയ്ക്ക് മുമ്പ് തന്നെ റിട്ടേൺ സമര്‍പ്പിയ്ക്കാം. ഇല്ലെങ്കിൽ അസസ്മെൻറ് വര്‍ഷം അവസാനിയ്ക്കുന്നതിനു മുമ്പു തന്നെ നോട്ടീസ് ലഭിച്ചേക്കും. ഇതിന് ഓൺലൈനായി മറുപടി നൽകാം.
ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ തന്നെ പരിഭ്രമിയ്ക്കാതെ ഓൺലൈനിലൂടെ മറുപടി നൽകാനുള്ള സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. നോട്ടീസ് വ്യക്തമായിട്ടില്ലെങ്കിൽ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടൻറിനെ സമീപിയ്ക്കുകയും മറുപടി നൽകുകയും ചെയ്യാം. വരുമാന ശ്രോതസ്സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായി നൽകുക എന്നത് ആദായ നികുതി നോട്ടീസ് ലഭിയ്ക്കാതിരിയ്ക്കാൻ നിര്‍ണായകമാണ്.
ശമ്പള വരുമാനത്തിന് പുറമെ വാടക, മറ്റു ശ്രോതസ്സുകളിൽ നിന്നുള്ള വരുമാനം എന്നിവ എല്ലാം റിട്ടേണിൽ കാണിയ്ക്കാം. ഒപ്പം അതതു നികുതി ഫോമുകൾ തന്നെയാണ് റിട്ടേൺ സമര്‍പ്പണത്തിനായി തെരഞ്ഞെടുത്തിരിയ്ക്കുന്നത് എന്ന് ഉറപ്പാക്കാം.
നോട്ടീസ് ഒഴിവാക്കാൻ ഇക്കാര്യ0 ശ്രദ്ധിയ്ക്കാം
ആദായ നികുതി റിട്ടേൺ സമര്‍പ്പിച്ചില്ലെങ്കിൽ ആദായ നികുതി അസസിങ് ഓഫീസറിന് നോട്ടിസ് നൽകാം. ആദായ നികുതി നിയമത്തിൻെറ 142-ാം വകുപ്പ് പ്രകാരം ആണിത്.നിര്‍ദിഷ്ട കാലാവധിയ്ക്കുള്ളിൽ റിട്ടേൺ സമര്‍പ്പിച്ചാൽ നിയമ നടപടികൾ ഒഴിവാക്കാം. ഓരോ വര്‍ഷവും സമര്‍പ്പിയ്ക്കുന്ന ആദായ നികുതി റിട്ടേണുകൾ പരിശോധിച്ച് ആദായ നികുതി വകുപ്പ് പ്രിലിമിനറി അസസ്മെൻറ് നടത്താറുണ്ട്.
നികുതി കണക്കാക്കി നടത്തുന്ന ഈ അസസ്മെൻറ് പരിശോധിച്ചാൽ തെറ്റുകൾ ഉണ്ടെങ്കിൽ അറിയാനാകും.റിട്ടേൺ ഫയൽ ചെയ്ത് 120 ദിവസങ്ങൾക്കുള്ളിൽ റിട്ടേൺ ഇ-വേരിഫൈ ചെയ്യാൻ നികുതി ദായകര്‍ക്ക് അവസരം ലഭിയ്ക്കും. ഓരോ വര്‍ഷും വിവിധ ഫോമുകളും അധികമായി വെളിപ്പെടുത്തേണ്ട വരുമാന ശ്രോതസ്സുകളും ഉൾപ്പെടുത്തി ആദായ നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിയ്ക്കാറുണ്ട്. ഇതനുസരിച്ച് റിട്ടേൺ ഫയൽ ചെയ്യാം.