ഉടൻ വിൽപ്പനയ്ക്കൊരുങ്ങി ബി എം ഡബ്ള്യു ജി310 2020 ബൈക്കുകൾ..
ജർമൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്‌ള്യുവിന്റെ ഇരുചക്ര വാഹന ഡിവിഷൻ ബിഎംഡബ്ള്യു മോട്ടോറാഡ് 2018 ജൂലായിലാണ് തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള മോഡലുകളായ ജി 310 ആർ, ജി 310 ജിഎസ് മോഡലുകൾ ഇന്ത്യയിലെത്തിച്ചത്. ടിവിഎസ് മോട്ടോർ കമ്പനിയുമായുള്ള പങ്കാളിത്തത്തിൽ ഇന്ത്യയിൽ നിർമിക്കുന്ന ജി 310 ഇരട്ടകൾ ഇന്ത്യയിൽ തങ്ങളുടെ ബിസിനസ്സ് ഉഷാറാക്കാൻ കമ്പനിയിലെ സഹായിച്ചു. രണ്ട് വർഷണങ്ങൾക്ക് ശേഷം പരിഷ്കരിച്ച ജി 310 ബൈക്കുകൾ വില്പനക്കെത്തിക്കാൻ ഒരുങ്ങുകയാണ് ബിഎംഡബ്ള്യു മോട്ടോറാഡ്.
അടുത്ത മാസം പകുതിയോടെ 2020 ബിഎംഡബ്ള്യു ജി 310 ബൈക്കുകൾ വില്പനക്കെത്തും. അതിന് മുൻപായി പുത്തൻ ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ ബുക്കിങ് ബിഎംഡബ്ള്യു മോട്ടോറാഡ് ആരംഭിച്ചു.
50,000 രൂപ ടോക്കൺ തുക നൽകി അടുത്തുള്ള ബിഎംഡബ്ള്യു മോട്ടോറാഡ് ഡീലർഷിപ്പുകളിൽ നിന്നും ജി 310 ബൈക്കുകൾ ബുക്ക് ചെയ്യാം.
ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ് വരുന്നതെങ്കിലും പല ഡീലർഷിപ്പുകളും ജി 310 ബൈക്കുകൾക്കുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചു കഴിഞ്ഞു.