ഉടൻ 100 പുതിയ സെപ്ഷ്യൽ ട്രെയിനുകൾ ഓടും
അണ്‍ലോക്ക് 4.0 മാര്‍ഗനിര്‍ദേശമനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും
പുതിയ അണ്‍ലോക്ക് 4.0 മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, ഇന്ത്യന്‍ റെയില്‍വേ നൂറോളം ട്രെയിനുകളുടെ ഉടന്‍ ഓടിച്ചു തുടങ്ങും.
ഇതിനായി റെയില്‍വേ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടുമെന്നും ഈ ട്രെയിനുകളെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആയി ഓടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം നൂറോളം ട്രെയിനുകള്‍ തുടക്കത്തില്‍ പ്രഖ്യാപിക്കുമെങ്കിലും, ട്രെയിനുകള്‍ ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്ന ചില റൂട്ടുകളില്‍ യാത്ര സുഗമമാക്കുന്നതിന് 20 ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും.
അണ്‍ലോക്ക് 4.0 പ്ലാനുമായി ബന്ധപ്പെട്ടാണ് ഈ പ്രഖ്യാപനം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊവിഡ് 19 പകര്‍ച്ചവ്യാധി സമ്പദ്വ്യവസ്ഥയെ ഇനിയും ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം നിരവധി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സാധാരണ ട്രെയിനുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. എന്നാവല്‍ പടിപടിയായി സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം.