ഉത്സവ സീസണിൽ 830 കോടി ഡോളറിന്റെ വില്പന നടത്തി ഇ – കോമേഴ്‌സ് സ്ഥാപനങ്ങൾ!
ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയുള്ള ഉത്സവ സീസണില്‍ രാജ്യത്ത് ഇ- കൊമേഴ്‌സ് സ്‌ഥാപനങ്ങള്‍ വിറ്റഴിച്ചത് 830 കോടി ഡോളറിന്റെ(ഏകദേശം58,000 കോടി രൂപ) ഉല്‍പ്പന്നങ്ങള്‍. കഴിഞ്ഞവര്‍ഷത്തെ വില്‍പ്പനയേക്കാള്‍ 65 ശതമാനം വര്‍ധനയാണ് കോവിഡിനിടയിലും കമ്പനികള്‍ കൈവരിച്ചത്. കഴിഞ്ഞവര്‍ഷം ഉത്സവസീസണില്‍ 500 കോടി ഡോളറിന്റെ വില്‍പ്പനയായിരുന്നു നടന്നത്. ഇത്തവണ ഉത്സവസീസണില്‍ സ്‌ഥാപനങ്ങള്‍ 700 കോടി ഡോളറിന്റെ കച്ചവടം കൈവരിക്കുമെന്നായിരുന്നു വിലയിരുതൽ.