ഉപജീവന മാർഗമാവാൻ തയ്യൽ മെഷീൻ നൽകി പാവപ്പെട്ട കുടുംബത്തിനു കൈത്താങ്ങായി ജെസിഐ വീക്ക് ദിനാഘോഷത്തിൽ ജെസിഐ കാരശ്ശേരി  

ജെസിഐ ഇന്ത്യ സോൺ XXI ലെ SEPT. 9 മുതൽ 15 വരെയുള്ള ജെസിഐ വീക്ക്‌ ആഘോഷങ്ങളുടെ ഭാഗമായി ആറാം ദിവസമായ ഇന്ന്‌ Alert and Solve the Problem എന്ന programe ൽ ജെസിഐ കാരശ്ശേരി നിർധനയായ കുടുബത്തിന് ജീവിതോപാധിയാവാൻ തയ്യൽ മെഷീൻ നൽകി. ജെസിഐ കാരശ്ശേരി നടത്തിവരുന്ന പ്രവർത്തനങ്ങളിൽ ഒരു കുടുംബത്തിന് തന്നെ താങ്ങും തണലുമാവാൻ ഈ ഉദ്യമത്തിന് സാധിക്കുമെന്ന് ഉറപ്പുള്ള കുടുംബത്തെയാണ് ഡേ കോർഡിനേറ്റർ ആയ JC സിദ്ധീഖ് പ്യൂരിറ്റി ജെസിഐ വീക്ക്‌ ബന്ധൻ പ്രോഗ്രാം ന്റെ ഭാഗമായി കണ്ടെത്തിയത്. സഹായം ആവശ്യമായ കുടുംബത്തെ കണ്ടെത്താനും അതിനാവശ്യമായ തയ്യൽ മെഷീൻ വാങ്ങിനൽകാനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിനും ഡേ കോർഡിനേറ്റർ എന്ന നിലയിൽ മികച്ച പാഠവം കാണിച്ച JC സിദ്ധീഖ് പ്യൂരിറ്റി ഏറെ പ്രശംസ അർഹിക്കുന്നു. ഒപ്പം ജെസിഐ വീക്ക്‌ കോർഡിനേറ്റർ ആയി ജെസി HGF അനസ് എടാര ത്ത്‌ ഉം പ്രത്യേക പ്രശംസ അർഹിക്കുന്നു.

ജെസിഐ കാരശ്ശേരി പ്രസിഡന്റ്‌ JC HGF റിയാസ് കുങ്കഞ്ചേരി യിൽ നിന്നും തയ്യൽ മെഷീൻ സഹായം ലഭിക്കേണ്ട കുടുംബത്തിന് വേണ്ടി ഡേ കോർഡിനേറ്റർ JC സിദ്ധീഖ് പ്യൂരിറ്റി ഏറ്റുവാങ്ങി. തുടർന്ന് കുടുംബത്തിന് സഹായം എത്തിച്ചു നൽകി. സെക്രട്ടറി ജെസി കൃഷ്ണ പ്രജിൻ, ട്രഷറിർ ജെസി വസീം കൊയങ്ങോറൻ, ഡയറക്ടർ PR ജെസി റഫീഖ് തോട്ടുമുക്കം, ജെസി നിബിൻ നവാസ്, ജെസി രാജേഷ് കഫെ അൽ ബേസിയോ, ജെസി ഫാസിൽ പിസി കൊക്കോ നാഷണൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team