എംജിയുടെ പുതിയ ഹെക്ടർ ശ്രെണി വിപണിയിൽ ;വില 12.89 ലക്ഷം രൂപ മുതൽ
എം ജി മോട്ടോര്‍ ഇന്ത്യ ഏറ്റവും പുതിയ ഹെക്ടര്‍ 2021 ശ്രേണി വിപണിയില്‍ ഇറക്കി വില 12.89 ലക്ഷം രൂപ മുതല്‍. നിരവധി പ്രത്യേകം ഫീച്ചറുകള്‍, ഡ്യുവല്‍ ടോണ്‍ എക്‌സ്റ്റീരിയേഴ്‌സും ഇന്റീരിയേഴ്‌സും ഉള്‍പ്പെടെ ഒട്ടേറെ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ഇന്ത്യയുടെ പ്രഥമ ഇന്റര്‍നെറ്റ് എസ് യു വിയാണിത്. ബോള്‍ഡ് തെര്‍മോ പ്രസ്ഡ് ഫ്രണ്ട് ക്രോം ഗ്രില്‍, ആഡംബരപൂര്‍ണ്ണമായ ഷാംപെയ്ന്‍ ആന്‍ഡ് ബ്ലാക് ഡ്യുവല്‍-ടോണ്‍ തീംഡ് ഇന്റീരിയര്‍, 18-ഇഞ്ച് സ്‌റ്റൈലിഷ് ഡ്യുവല്‍-ടോണ്‍ അലോയ്‌സ്, ഐ-സ്മാര്‍ട്ട് ഹിംഗ്ലീഷ് വോയ്‌സ് കമാന്‍ഡ് എന്നിവയാണ് പ്രത്യേകതകള്‍. ഹെക്ടര്‍ 2021- ശ്രേണിയോടൊപ്പം 7 സീറ്റര്‍, 5 സീറ്റര്‍, 6 സീറ്റര്‍ എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ സങ്കല്പത്തിനൊപ്പം ഉല്പന്നങ്ങളെ ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എം ജി മോട്ടോര്‍ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ഛബ പറഞ്ഞു. ഉപഭോക്താക്കളും ഓട്ടോമോട്ടീവ് വിദഗ്ദ്ധരും നല്‍കിയ ഫീഡ് ബാക്കിന്റെ അടിസ്ഥാനത്തിലാണ് രൂപകല്പന. കൂടുതല്‍ വലിപ്പമുള്ള 18-ഇഞ്ച് സ്റ്റൈലിഷ് ഡ്യൂവല്‍-ടോണ്‍ അലോയികള്‍. ഒരു ഡാര്‍ക്ക് റിയര്‍ ടെയില്‍ഗേറ്റ് ഗാര്‍നിഷ്, ഫ്രണ്ട് & റിയര്‍ സ്‌കിഡ് പ്ലേറ്റുകളിലെ ഗണ്‍മെറ്റല്‍ ഫിനിഷ് എന്നിവ ഹെക്ടറിന് മാറ്റുകൂട്ടുന്നു. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ്സ് ചാര്‍ജിംഗ്, ഓട്ടോ ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍-വ്യൂ മിറര്‍ എന്നീ പുതിയ സവിശേഷതകള്‍ കൂടിയുണ്ട്.
ഹെക്ടര്‍ പ്ലസ് 2021-7 സീറ്ററിന്റെ 13.34 ലക്ഷം രൂപ. പനോറവിക് സണ്‍ റൂഫോടുകൂടിയ ഇന്റര്‍നെറ്റ് എസ് യു വി ആണിത്. 3 പേര്‍ക്ക് ഇരിക്കാവുന്ന രണ്ടാംനിര ബെഞ്ചു സീറ്റും രണ്ടു കുട്ടികള്‍ക്കിരിക്കാവുന്ന മൂന്നാംനിര സീറ്റുമാണ് ഇതിനുള്ളത്. ക്യാപ്റ്റന്‍ സീറ്റോടുകൂടിയ ആറു സീറ്റിന്റെ ഹെക്ടര്‍ പ്ലസിന്റെ വില 15.99 രൂപയിലാണ് തുടങ്ങുന്നത്. മുന്‍ഭാഗത്തെ വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലസ് ചാര്‍ജിങ്ങ്, ഓട്ടോ ഡിമ്മിംഗ് ഐവിആര്‍എം എന്നിവയാണ് പ്രത്യേകതകള്‍. ഹെക്ടര്‍ 2021 ന് ഹിംഗ്ലിഷ് വോയിസ് കമാന്‍ഡോടു കൂടിയ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഒരു ഐ-സ്മാര്‍ട്ട് ഉണ്ട്. എഞ്ചിന്‍ സ്റ്റാര്‍ട്ട് അ ലാം, നിര്‍ണായക ടയര്‍ മര്‍ദ്ദത്തിനുള്ള ഒരു ഇന്‍-കാര്‍ വോയിഡ് അലേര്‍ട്ട് എന്നിവയും ഉണ്ട്. എം.ജി. ഹെക്ടര്‍ 2021 എത്തുന്നത് പുതുതായി കൂട്ടിച്ചേര്‍ത്ത ആപ്പിള്‍ വാച്ചില്‍ ഐ-സ്മാര്‍ട്ട് ആപ്പ്, ഗാനാ ആപ്പില്‍ ഗാനങ്ങള്‍ക്കായി ശബ്ദ തിരച്ചില്‍, വൈ-ഫൈ കണ്‍ക്ടിവിറ്റി, അക്യൂവെതറില്‍ നിന്നുള്ള കാലാവസ്ഥാ പ്രവചനം എന്നിങ്ങനെയുള്ള അറുപതിലധികം കണക്ടഡ് കാര്‍ഡ് സവിശേഷതകളോടെയാണ്.