എം.എ.എം.ഒ. കോളേജിന്റെ ചരിത്രത്തിലേക്ക് ഓണാഘോഷം ഒരുക്കി!
എം.എ.എം.ഒ. കോളേജിലെ എന്‍.എസ്.എസും. ഓണം കമ്മിറ്റിയും ചേര്‍ന്ന് കോളേജിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന തരത്തിലുള്ള ഓണാഘോഷങ്ങള്‍ നടത്തി. പരിപാടികളുടെ ഭാഗമായി മെഗാ പൂക്കളമൊരുക്കി. രാവിലെ ഓണ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടികളില്‍ അധ്യാപികമാര്‍ ഒരുക്കിയ മെഗാ തിരുവാതിര, ഓണപ്പാട്ട്, കുട്ടികളുടെ തിരുവാതിര, ഫ്‌ളാഷ് മൊബ്, ഡാന്‍സുകള്‍, വടംവലി, കസേര കളി തുടങ്ങിയ തനത് കായിക മത്സരങ്ങള്‍, കോളേജിലെ അധ്യാപക-അനധ്യാപക, വിദ്യാര്‍ത്ഥികളെയെല്ലാം ഒരുമിപ്പിച്ച് മെഗാ ഫോട്ടോ, ഇ.ഡി. ക്ലബ്ബിന്റേതായി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ വില്‍പന സ്റ്റാള്‍ എന്നിവയും ഒരുക്കി.
രണ്ടായിരത്തോളം പേര്‍ക്കായുള്ള മെഗാ ഓണസദ്യ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മെഗാ ഓണസദ്യയുടെ വേദി പാട്ടും ഡാന്‍സുമായി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ച് വൃത്തിയാക്കിയപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുകയും വീഡിയോ വൈറലായി മാറുകയും ചെയ്തു! പരിപാടികള്‍ കോളേജിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചതായി വിലയിരുത്തപ്പെട്ടു.
ഓണാഘോഷ പരിപാടികള്‍ പ്രിന്‍സിപ്പല്‍ ഷുകൂര്‍ കെ. എച്ച്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. റിയാസ് കെ, അമൃത പി, ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്റര്‍ ഡോ. അജ്മല്‍ മുഈന്‍, മെഗാ ഓണ സദ്യ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ലുകമാന്‍, കലാ പരിപാടികള്‍ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോട്ടി, കായിക പരിപാടികള്‍ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ മുജീബ് റഹ്മാന്‍, ഷുഹൈബ്, ഡിസിപ്ലിന്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ത്രിവിക്രമന്‍, ഷിബു, ഇ.ഡി. ക്ലബ് സ്റ്റാള്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ മിര്‍ഷാദ്, ഓണാഘോഷ കമ്മിറ്റി വിദ്യാര്‍ത്ഥി പ്രതിനിധികള്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ എന്നിവരും നേതൃത്വം നല്‍കി.