എക്സ്ബോക്സ് ലൈവ് ഗോള്‍ഡ് വില വർദ്ധനവ് പിൻവലിച്ച് മൈക്രോസോഫ്റ്റ്!
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിഡിയോ ഗെയിമിങ് ബ്രാന്‍റുകളിലൊന്നാണ് മൈക്രോസോഫ്റ്റിെന്റ എക്സ് ബോക്സ്. കണ്‍സോള്‍ ഗെയിമിങ്ങില്‍ അവര്‍ വര്‍ഷങ്ങളായി പ്ലേസ്റ്റേഷനുമായി മത്സരത്തിലാണ്. ഇൗയടുത്താണ് എക്സ് ബോക്സ് അവരുടെ ഏറ്റവും പുതിയ വകഭേദം വിപണിയിലെത്തിച്ചത്. പുതിയ കണ്‍സോള്‍ ചൂടപ്പം പോലെയാണ് വിറ്റുപോവുന്നത്. എന്നാല്‍, ഗെയിമര്‍മാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം മൈക്രോസോഫ്റ്റ് നടത്തുകയുണ്ടായി. എക്സ്ബോക്സ് ലൈവ് ഗോള്‍ഡ് സബ്സ്ക്രിപ്ഷെന്റ ചാര്‍ജ് വര്‍ധിപ്പിച്ചതായിരുന്നു അത്. ഒാണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍, ഗെയിം ഡിസ്കൗണ്ടുകള്‍, എല്ലാ മാസവും രണ്ട് സൗജന്യ ഗെയിമുകള്‍ പോലുള്ള പ്രീമിയം ഫീച്ചറുകള്‍ നല്‍കുന്ന എക്സ്ബോക്സ് ലൈവ് ഗോള്‍ഡ് പ്ലാനിെന്റ വിവിധ പ്ലാനുകള്‍ക്കാണ് വില കൂട്ടിയത്.എന്നാല്‍, ഗെയിമര്‍മാര്‍ സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തുകയായിരുന്നു. മൈക്രോസോഫ്റ്റിനെതിരെ അവര്‍ സംഘടിക്കുക തന്നെ ചെയ്തു. പിന്നാലെ തീരുമാനം തിരുത്തി ടെക് ഭീമന്‍ രംഗത്തെത്തി. ‘ഞങ്ങള്‍ക്ക് തെറ്റുപറ്റി. ഞങ്ങളോട് നിങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. ചങ്ങാതിമാരുമായി ചേര്‍ന്ന് കളിക്കുന്നത് ഗെയിമിെന്റ ഒരു പ്രധാന ഭാഗം തന്നെയാണ്. മാത്രമല്ല, എല്ലാ ദിവസവും അതാഗ്രഹിക്കുന്ന ആളുകളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ നിന്നും ഞങ്ങള്‍ പരാജയപ്പെട്ടു. തല്‍ഫലമായി, എക്സ്ബോക്സ് ലൈവ് ഗോള്‍ഡ് വിലയില്‍ മാറ്റം വരുത്തേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു, ‘ -കമ്ബനി ഒരു ബ്ലോഗ് പോസ്റ്റില്‍ എഴുതി. എക്സ്ബോക്സ് ഉപയോക്താക്കളുമായി ബന്ധപ്പെടാന്‍ ഒരു പടി കൂടി മുന്നോട്ട് പോവുകയാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. എക്സ്ബോക്സില്‍ സൗജന്യമായി കളിക്കാവുന്ന ഗെയിമുകള്‍ക്ക് ഓണ്‍ലൈന്‍ പ്ലേയ്ക്കായി ഇനി എക്സ്ബോക്സ് ലൈവ് ഗോള്‍ഡ് സബ്സ്ക്രിപ്ഷന്‍ ആവശ്യമില്ലെന്നും കമ്ബനി പറഞ്ഞു. ഒരു മാസത്തെ എക്സ്ബോക്സ് ലൈവ് ഗോള്‍ഡ് സബ്സ്ക്രിപ്ഷന്‍ പ്ലാന്‍ 10 ഡോളറില്‍ നിന്ന് 11 ഡോളറാക്കിയിട്ടായിരുന്നു ഉയര്‍ത്തിയത്. മൂന്ന് മാസത്തെ പ്ലാന്‍ 25 ഡോളറില്‍ നിന്നും 30 ഡോളറാക്കിയപ്പോള്‍, ആറ് മാസത്തെ പ്ലാന്‍ 40 ഡോളറില്‍ നിന്ന് 60 ഡോളറാക്കിയും കൂട്ടി. ഗെയിമര്‍മാരുടെ പ്രതിഷേധം കാരണം മൈക്രോസോഫ്റ്റ് പുതിയ ഉപയോക്താക്കള്‍ക്ക് മാത്രമേ പുതുക്കിയ വിലയില്‍ ആറ് മാസത്തെയും 12 മാസത്തെയും ലൈവ് ഗോള്‍ഡ് മെമ്ബര്‍ഷിപ്പ് നല്‍കുന്നുള്ളൂ.