എച്ച്എഫ്സിഎൽ വയർലെസ് ഉപകരണ ഉത്പാദനം ഒരു വർഷത്തിനകം ഒരു ലക്ഷം യൂണിറ്റ് കടന്നു  

ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ എച്ച്‌എഫ്‌സിഎല്ലിന്റെ വയര്‍ലെസ് ഉപകരണ ഉല്‍പാദനം ഒരു ലക്ഷം യൂണിറ്റ് കടന്നു. ഉല്‍പാദനം ആരംഭിച്ച്‌ ഒരു വര്‍ഷത്തിനകമാണ് കമ്പനിക്ക് ഈ നേട്ടം കൈവരിക്കാനായത്. രാജ്യത്തെ വൈവിധ്യമാര്‍ന്ന നെറ്റ് വര്‍ക്കിങ് മേഖലയില്‍ അനായാസ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധ്യമായിട്ടുണ്ട്.ഐഒ എന്ന ബ്രാന്‍ഡ് നാമത്തിലാണ് കമ്ബനിയുടെ വയര്‍ലെസ് ഉല്‍പന്നങ്ങള്‍ വില്‍ക്കപ്പെടുന്നത്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ അക്‌സസ് പോയിന്റുകള്‍, പോയിന്റ് ടു പോയിന്റ്, പോയിന്റ് ടു മള്‍ട്ടി പോയിന്റ് റേഡിയോകള്‍, ക്ലൗഡ് സംവിധാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഉല്‍പന്ന നിരയിലുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് തൊഴിലിടവുമായും കുടുംബവുമായും എപ്പോഴും ഡിജിറ്റലായി ബന്ധപ്പെട്ടിരിക്കാന്‍ കഴിയും വിധം ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് ഉള്ളതും അനായാസ കണക്ടിവിറ്റി ഉള്ളതുമായ ഉപകരണങ്ങള്‍ക്ക് പ്രസക്തി ഏറുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എച്ച്‌എഫ്‌സിഎല്‍ മാനേജിങ് ഡയറക്ടര്‍ മഹേന്ദ്ര നഹാറ്റ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ മുന്നേറാനുള്ള വിവിധ പദ്ധതികള്‍ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team