എടിഎം കാർഡും പിൻ നമ്പറും സുരക്ഷിതമാണോ? ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാം
കൊച്ചി: പണം സുരക്ഷിതമായി സൂക്ഷിക്കാൻ ഉപഭോക്താക്കൾക്ക് ടിപ്പുകൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). ബാങ്കിംഗ് തട്ടിപ്പുകൾ ഒഴിവാക്കാൻ ഉപയോക്താക്കൾ എടിഎം ഇടപാടുകൾ പൂർണ്ണ സ്വകാര്യതയോടെ നടത്തണമെന്ന് എസ്‌ബിഐ ശുപാർശ ചെയ്തു. ഒപ്പം പണം സുരക്ഷിതവുമായി സൂക്ഷിക്കുന്നതിന് എന്തൊക്കെ ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള കുറച്ച് ടിപ്പുകളും എസ്ബിഐ ട്വീറ്റിൽ പങ്കുവച്ചു.
എന്തൊക്കെ ചെയ്യാം?
എടിഎം ഇടപാടുകൾ തികച്ചും സ്വകാര്യമായി നടത്തുക. പാസ്‍വേഡ് മറ്റുള്ളവർ കാണാതെ നൽകുക.
ഇടപാട് പൂർത്തിയാക്കിയ ശേഷം മെഷീനിൽ വെൽക്കം സ്ക്രീൻ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിലൂടെ മുഴുവൻ ഇടപാടുകൾക്കും അലേർട്ടുകൾ ലഭിക്കും.
എടിഎമ്മിന് ചുറ്റുമുള്ള ആളുകളിൽ സംശയം തോന്നുന്നവരെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക.
ഇടപാട് പൂർത്തിയാക്കിയ ശേഷം കാർഡ് തിരികെ ലഭിച്ചെന്നും ആ കാർഡ് നിങ്ങളുടെതാണെന്നും പരിശോധിച്ച് ഉറപ്പുവരുത്തു.
എടിഎമ്മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ സംശയാസ്പദമായിട്ടുള്ളവ നിരീക്ഷിക്കുക.
എടിഎം / ഡെബിറ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ ബാങ്കിനെ അറിയിക്കുക. ഏതെങ്കിലും അനധികൃത ഇടപാട് നടന്നിട്ടുണ്ടെങ്കിൽ ഉടൻ റിപ്പോർട്ടും ചെയ്യുക.
ബാങ്കിന്റെ എസ്എംഎസ്, മെയിൽ വഴിയുള്ള ഇടപാട് അലേർട്ടുകളും സ്റ്റേറ്റ്മെന്റുകളും പതിവായി പരിശോധിക്കുക.
എടിഎമ്മിൽിന്ന് പണം ലഭിക്കാതിരിക്കുകയും മെഷീൻ സ്ക്രീനിൽ ക്യാഷ് ഔട്ട് എന്ന് എഴുതി കാണിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഈ വിവരം ഉടൻ ബാങ്കിനെ അറിയിക്കണം.
എടിഎം ഇടപാടുകൾ നടന്നയുടൻ എസ്എംഎസ് സന്ദേശം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.